ഇൻഫന്റ് ജീസസ്.എച്ച്.എസ്സ്. വടയാർ/അക്ഷരവൃക്ഷം/രോഗപ്രതിരോധ ശേഷിയിലൂടെ തോൽപ്പിക്കാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധ ശേഷിയിലൂടെ തോൽപ്പിക്കാം  കൊറോണയെ
നേരം ഉച്ചയോടുടുക്കുന്നു  വെയിലിന്റെ ഓളപ്പരപ്പിൽ തുമ്പികൾ തുള്ളികളിച്ചും പറന്നുല്ലസിച്ചും നടക്കുന്നു. പെട്ടന്ന് ഒരു  കാറ്റ് അവരെ തഴുകി കടന്നു പോയി. പധും......ലോക്ക്ഡൗണിന്റെ കനത്ത നിശബ്ദതായെ കിറിമുറിച്ചാണ് ഉമ്മറത്തെ പ്ലാവിലെ പഴുത്ത വരിക്ക ചക്കയും അടുക്കള ഭാഗത്തെ മാവിലെ തുടുത്ത മൂവാണ്ടനും ഒരുമിച്ച് നിലം പതിച്ചത്.ഇത്‌  കാതോർത്തിരുന്ന  ചാക്കോചേട്ടൻ  സന്തോഷത്തോടെ  മരങ്ങളുടെ  അടുത്തേക്ക് ഓടി അണഞ്ഞു. കൈയിൽ  ഒരു  കുട്ടയു മായി. ഈ  സമയം  ടീവീയിലെ കാർട്ടൂണുകളുടെ  മുന്നിൽ  ഒരു കൂട് ചിപ്പ്സ് ഉം ലേയിസുമായി കുത്തിയിരിക്കുകായാണ്, ചാക്കോയുടെ പേരകുട്ടികളായ റോസും ജാക്കും. ഇത് കണ്ട് വന്ന മേരിക്ക് ദേഷ്യം. ഏഴാം ക്ലാസ്സ്‌ കാരിയായ റോസും ഒമ്പതാം ക്ലാസ്സ്‌ കാരനായ ജാക്കും അതൊന്നും ശ്രെദ്ധിക്കാതെ കാർട്ടൂണിൽ ലയിച്ച ഇരുന്നു. ഇരുവരുടെയും കയ്യിലിരുന്ന പതിയായ കവറുകൾ മേരി തട്ടി പറിച്ചു. കാര്യം എന്താന്ന് അറിയാത്ത കുട്ടികളോട് മേരി പറഞ്ഞു. ഹും, ഇതാണോ കഴിക്കുന്നത്?  എന്റെ മോൻ ജോസ് കൊച്ചിയിൽ നിന്ന് മാറ്റി നാട്ടിൽ നിർത്തി പഠിപ്പിക്കുന്നത് നിങ്ങള്ക്ക് നല്ല ആരോഗ്യം ലഭിക്കാനാണ്. 'മുത്തശ്ശി ഇതൊക്കെ ഒരു രസം അല്ലെ ' ജാക്ക് തിരിച്ചടിച്ചു. പിന്നെ ഒരു രസം, ഇതൊക്ക കഴിച്ചാൽ നമ്മുടെ രോഗപ്രതിരോധ ശേഷിയൊക്കെ നഷ്ട്ടമാകും കാണുന്നില്ലേ വാർത്തയൊക്കെ. കൊറേണാ കൊണ്ട് പൊരുതി മുട്ടണത്.  കൂടുതൽ ആളുകളും ഈ രോഗപ്രതിരോധശേഷി ഇല്ലാത്തോണ്ടാ കൊറോണാ മൂലം മരിക്കുന്നത്. 'ആണോ ' റോസ് തലയുയർത്തി ചോദിച്ചു. മേരി തുടർന്ന്, അപ്പോൾ നിങ്ങൾ ഈ ശരീരം കേടാക്കുന്ന പലഹാരങ്ങൾ തിന്നുന്നത് ശെരിയാണോ?. കണ്ടില്ലേ വാർത്തയിൽ നിറഞ്ഞു നിന്നിരുന്ന കോവിഡിനെ തോൽപ്പിച്ച വയോധിക ദമ്പതികളായ തൊണ്ണൂറ്റി മൂന്ന് കാരൻ തോമസിനെയും  എൺപത്തി മൂന്ന് കാരിയായ മറിയാമ്മയെയും. നാട്ടിലെ ചക്കയും മാങ്ങയും തിന്നു വളർന്നു നല്ല രോഗപ്രതിരോധശേഷി ഉള്ള അവർക്ക് മുന്നിൽ കോവിഡ് തോറ്റു. രോഗകിടക്കയിൽ കിടന്നിട്ടും അവർ കഴിച്ചത് വീട്ടിലെ ഭക്ഷണം മാത്രം............ നമ്മുടെ നാട്ടിലെ ഭക്ഷണം കഴിക്ക് മക്കളെ നമുക്ക് കൊറോണോയെ തടയാം. കണ്ടില്ലേ നൂഡിൽസും മറ്റും കഴിക്കുന്ന അമേരിക്കൻ നാടുകളിലാണ് കോവിഡ് മൂലം കൂടുതൽ മനുഷ്യൻ മരിക്കുന്നത്. ചൈനയിലെ വുഹാനിലാണ് ആദ്യം കോവിഡ് തുടങ്ങിയത്. നമ്മുടെ കൊച്ച് കേരളത്തിൽ ആകട്ടെ മരണ നിരക്ക് കുറവും. അതു കൊണ്ടാ പറയുന്നത് ഇത് കഴിക്കരുത് എന്ന് ദേഷ്യം കൊണ്ടല്ല സ്നേഹം കൊണ്ടാ,  മേരി പറഞ്ഞു നിർത്തി അപ്പോൾ ഒരു പത്രത്തിൽ മുറിച്ചു വെച്ച ചക്കയും മാങ്ങയും ആയി ചാക്കോ കടന്ന് വന്നു. സോറി മുത്തശ്ശി....... ഇനി ഞങ്ങൾ ഇതൊന്നും കഴിക്കില്ല. ഇനി ഞങ്ങൾക്ക് ഇത് മതി. അവർ ചാക്കോയുടെ കയ്യിലെ പത്രത്തിലെക്ക് ഒരു പോലെ കൈ ചൂണ്ടി. മേരി തന്റെ കയ്യിൽ ഇരുന്ന കവറുകൾ വലിച്ചെറിഞ്ഞു. കുട്ടികൾ തന്റെ നല്ല ആരോഗ്യത്തിനായി കിണറ്റിൻ കരയിലെക്ക് കൈകൾ കഴുകാൻ ഓടി. മേരിയുടെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞു. ജാക്കും റോസും മേരിയോടും ചാക്കോയോടും  എന്ന പോലെ ചക്കയും മാങ്ങയും തിന്നുന്നാതിന്റെ ഇടയിൽ പറഞ്ഞു. "തോൽപ്പിക്കാം നമുക്ക് കൊറോണോയെ",രോഗപ്രതിരോധ ശേഷിയിലുടെ............                                   അതെ നമുക്ക് തോൽപ്പിക്കാം കോവിഡിനെ , ഒറ്റ കെട്ടായി നിന്ന്..
അമിത. ടി. എം
9A ഇൻഫന്റ് ജീസസ് ഹൈസ്കൂൾ,വടയാർ,വൈക്കം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ