രോഗപ്രതിരോധം
അടുത്ത കാലത്തായി ലോകംമെമ്പാടും പടർന്നുപിടിച്ചു കൊണ്ട് ഇരിക്കുന്ന covid-19 എന്ന വൈറസിന്റെ അസുഖത്തിൽ നിന്ന് രക്ഷപെടാനായിട്ട് പ്രധാനമായിട്ട് നമ്മൾ ശ്രദ്ധിക്കേണ്ട രണ്ട് മൂന്ന് കാര്യങ്ങൾ ഞാൻ പറയാം. ഇത് സാമൂഹികമാധ്യമങ്ങളിൽനിന്നാണ് ഞാൻ മനസ്സിലാക്കിയത്.ഇത് ഞാൻ നിങ്ങളുമായി പങ്കിടാം. ഒന്നാമതായി നമ്മൾ ഒരു മിനിറ്റ് നേരമെടുത്ത് നമ്മുടെ കൈയുടെ അകവും പുറവും നന്നായി കഴുകുക.കഴുകാനായി നമുക്ക് സോപ്പ്വെള്ളം (Handwash) ഉപയോഗിക്കാം.ഏതെങ്കിലും പൊതുസ്ഥലങ്ങളിൽ നമ്മൾ പോയിട്ടുവന്നാൽ ഉടനെതന്നെ കൈകൾ ശുചിയാക്കുക.
രണ്ടാമത്തെ കാര്യം,നമ്മൾ ചുമക്കുമ്പോഴും തുമ്മുമ്പോഴും നമ്മുടെ കൈയോ ടിഷ്യു ഉപയോഗിച്ചു വായും മുക്കും പൊത്തി പിടിക്കുകയും ആ ടിഷ്യു ഉപയോഗത്തിനു ശേഷം അതിന്റേതായ വേസ്റ്റ് ബാസ്കറ്റിൽ നിക്ഷേപിക്കുക.അതിനുശേഷവും നമ്മൾ കൈകൾ കഴുകണം.മൂന്നാമതായി നമ്മൾ പുറത്ത്പോകുമ്പോൾ മാസ്ക് ധരിക്കേണ്ട ആവശ്യമില്ല.അത് നമ്മൾ ഒരു രോഗിയെ സന്ദർശിക്കാൻ പോകുമ്പോൾ മാത്രം മതി.ഇതിനും (മാസ്ക്)പകരം നമ്മൾ ആളുകളോട് ഒത്തിരി contact ന് പോകാതെയിരിക്കുക.ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക്കൊറോണ വൈറസിനെ അകറ്റാം.
സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം
|