ഇൻഫന്റ് ജീസസ്സ് ബഥനി സി.ജി.എച്ച്.എസ്സ്/അക്ഷരവൃക്ഷം/കാവൽമാലാഖ
കാവൽമാലാഖ
അമേരിക്കയിൽ നിന്ന് ആ അച്ഛനും മകനും നാട്ടിലേയ്ക്ക് യാത്ര തിരിച്ചു. കൊറോണ വൈറസ് ലോകത്ത് പടർന്ന് തുടങ്ങിയ സമയമായിരുന്നു അത്. ലോകാരോഗ്യ സംഘടന ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടും മകൻ ഉയർന്ന ഡോക്ടറാണ് എന്ന ചിന്തയിൽ അയാൾ അവയ്ക്ക് വില കല്പിച്ചില്ല. നിർദ്ദേശങ്ങൾ പാലിക്കുകയോ സ്വയം സുരക്ഷ നടത്തുകയോ ചെയ്തില്ല. ഉയർന്ന സാമ്പത്തിക സ്ഥിതി ഉള്ളവരായിരുന്നു അവർ. അയാൾക്ക് മകൻ മാത്രമേ സ്നേഹിക്കാൻ ഉണ്ടായിരുന്നൊള്ളു. നാട്ടിലെ വീട്ടിലെത്തി കുറച്ച് ദിവസങ്ങൾ കടന്ന് പോയി.ചെറിയ രോഗലക്ഷണങ്ങൾ ഉണ്ടായിട്ടും അയാൾ അത് കാര്യമായി എടുത്തില്ല.എന്നാൽ അതു താൻ നിസ്സാരമായി കണ്ട കൊറോണ എന്ന രോഗമായിരുന്നു എന്ന് ആശുപത്രി ടെസ്റ്റിലൂടെയാണ് അയാൾ തിരിച്ചറിഞ്ഞു. ശേഷം ആശുപത്രി ദിനങ്ങൾ ........ തന്റെ എല്ലാം എല്ലാം ആയ മകനെ ഒരു നോക്ക് കാണുവാൻ സാധിക്കില്ലല്ലോ എന്ന് ഓർത്ത് അയാൾ വിതുമ്പി. ഇനി ജീവിതത്തിലേയ്ക്ക് തിരിച്ച് വരുമെന്ന പ്രതീക്ഷ കുറഞ്ഞു തുടങ്ങി.ആ സമയമാണ് മാലാഖയെ പോലെ ഒരു നഴ്സ് എത്തിയത്.അവർ തന്റെ രോഗം ഭേദമാക്കുമെന്ന് അവരുടെ പെരുമാറ്റത്തിലൂടെയും ചികിത്സ രീതിയിലൂടെയും അയാൾക്ക് മനസ്സിലായി. കുറച്ച് നാളുകൾ കൊണ്ട് അയാളുടെ രോഗം കുറഞ്ഞു. വളരെ നന്നായി സ്വയം സുരക്ഷ ചെയ്തിട്ട് ആണെങ്കിലും ആ നഴ്സ് തന്നോട് ചെയ്യുന്ന പരിചരണം ഓർത്ത് അയാൾക്ക് കൂടുതൽ ആത്മവിശ്വാസം ലഭിച്ചു.താൻ തന്റെ മകളെ പോലെ കണ്ട നഴ്സ് കുട്ടിക്ക് അമ്മയില്ല എന്ന് അയാൾ വൈകിയാണ് അറിഞ്ഞത്.അപ്പോഴാണ് വർഷങ്ങൾക്ക് മുമ്പ് തന്റെ അമ്മയുടെ രോഗം ഭേദമാക്കാൻ തന്റെ മുമ്പിൽ സഹായം അഭ്യർതിച്ച് നഴ്സ് വിദ്യാർഥിനി അയാളുടെ മനസ്സിൽ ഓടി എത്തിയത്.ആ കുട്ടിയാണ് ഈ നഴ്സ് എന്ന് അറിഞ്ഞപ്പോൾ പശ്ചാത്താപത്താൽ അയാളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി.ആ നഴ്സിനോടുള്ള അയാളുടെ നന്ദി അളവില്ലാത്തത് ആയിരുന്നു. രോഗത്തെ പൂർണ്ണമായി പ്രതിരോധിച്ച അയാൾ ആശുപത്രിയിൽ നിന്ന് ഇറങ്ങുമ്പോൾ അവിടെയുള്ള എല്ലാ ആരോഗ്യ പ്രവൃത്തകരോടും നന്ദി പറഞ്ഞു. സ്വജീവനെ പോലും നോക്കാതെ അർപ്പണ മനോഭാവത്തോടെയും ത്യാഗ സന്നദ്ധതയോടെയും അന്യരെ രക്ഷിക്കുവാൻ മഹാവ്യാപിയോട് പൊരുതിയ ഭൂമിയിലെ കാവൽ മലാഖമാർക്ക് വേണ്ടി അയാൾ ഈശ്വരനോട് പ്രാർത്ഥിച്ചു.
|