ഇൻഫന്റ് ജീസസ്സ് ബഥനി സി.ജി.എച്ച്.എസ്സ്/അക്ഷരവൃക്ഷം/അസാധ്യമായത് എന്ത്?
അസാധ്യമായത് എന്ത്?
ഒരു നനുത്ത പ്രഭാതം. സ്കൂളിലേക്ക് പോകാൻ തയ്യാറെടുക്കുകയാണ് അമൽ. അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട അവൻ അവന്റെ വല്യമ്മയും വല്യച്ഛനും കൂടെയായിരുന്നു താമസം. സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ചു പോന്ന പാലാട്ട് കുടുംബത്തെ അതീവ സന്തോഷത്തിൽ ആഴ്ത്തുന്നത് ആയിരുന്നു ഡോക്ടർ കൂടിയായ അവരുടെ മകൻ സജിത്തിനെ തിരിച്ചുവരവ്. ഇനി അവൻ വരുമ്പോൾ അവന് ഇഷ്ടപ്പെട്ടത് എല്ലാം നൽകണം എന്നായിരുന്നു അവരുടെ തീരുമാനം. എന്നാൽ പെട്ടെന്നാണ് കൊറോണാ മഹാമാരിയെ കുറിച്ച് അവർ അറിയുന്നത്. ലോകത്തെ മുഴുവൻ വിഴുങ്ങിയ ആ മഹാമാരി അവരുടെ ജീവിതം തകർക്കാൻ തീരുമാനിച്ചു.ദിവസങ്ങൾക്ക് ശേഷം സജിത്ത് നാട്ടിലെത്തി.എന്നാൽ തൻ്റെ വീട്ടിൽ പോകാതെ അവൻ ആശുപത്രിയിൽ പ്രവേശിച്ചു. ഇളയച്ഛനെ കാണാൻ കൊതിയോടെ കാത്തിരുന്ന അമലിനെ അത് നിരാശയിലാഴ്ത്തി.ദിവസങ്ങൾ കടന്നു പോയി . കൊറോണ മനുഷ്യജീവനുകൾ കവർന്നെടുത്ത് കൊണ്ടുപോകാൻ തുടങ്ങി.സജിത്തിന് രോഗം സ്ഥിരീകരിച്ചു .അമലും കുടുംബവും പരിഭ്രാന്തിയിലായി. ആരോഗ്യ പ്രവർത്തകരും ഗവൺമെൻ്റും ഉത്തരവുകൾ പുറപ്പെടുവിച്ചു. കൃത്യമായ പരിചരണത്തിലൂടെയും സഹനശക്തിയലൂടെയും സജിത്ത് തൻ്റെ രോഗത്തെ കീഴ്പ്പെടുത്തി വീട്ടിലെത്തി.നാടൊന്നാകെ ഗവൺമെന്റിന്റെ ഉത്തരവുകൾ പാലിച്ചും ശുചിത്വം സൂക്ഷിച്ചും ഒത്തൊരുമയോടെ നിന്ന് കൊറോണ എന്ന മഹാമാരിയെ തോൽപ്പിച്ചു. വർഷങ്ങൾ കടന്നു പോയി, സന്തോഷാരവങ്ങൾ പാലാട്ട് വീട്ടിൽ മുഴങ്ങി. സജിത്തിൻ്റെ വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണ് ഏവരും. വർഷങ്ങൾക്കു മുമ്പ് കൊറോണ എന്ന മഹാമാരിയെ പ്രതിരോധിക്കാൻ തന്നെ സഹായിച്ച നഴ്സ് അഞ്ജുവിനെയാണ് അവൻ വിവാഹം കഴിക്കുന്നത്. കല്യാണമണ്ഡപത്തിൽ കയറുമ്പോഴും തന്നെ രോഗത്തിൽ നിന്ന് മുക്തി നേടാൻ സഹായിച്ച പെൺകുട്ടി തൻ്റെ ജീവിത പങ്കാളിയാകുന്നുവെന്നുള്ള സന്തോഷമായിരുന്നു. എല്ലാവരുടെയും അനുഗ്രഹാശിർവാദങ്ങളോടെ അവരുടെ വിവാഹം കഴിഞ്ഞു. അങ്ങനെ ഒരേ ആശുപത്രിയിൽ സജിത്ത് ഡോക്ടറായും അഞ്ജു നഴ്‌സായും മറ്റുള്ളവരെ അവരുടെ ആവശ്യങ്ങളിൽ സഹായിച്ച് സന്തോഷത്തോടെ ജീവിച്ചു.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാമ്പാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാമ്പാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ