ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/അക്ഷരവൃക്ഷം/ ഞാനും ലോക് ഡൗണും
ഞാനും ലോക് ഡൗണും
അന്നൊരു ബുധനാഴ്ചയായിരുന്നു ഞങ്ങൾ തളിപ്പറമ്പിലെ ആന്റിയുടെ വീട്ടിലേക്ക് പോയത്. മൂന്നാല് ദിവസം കഴിഞ്ഞ് മടങ്ങാം എന്ന തീരുമാനത്തിലായിരുന്നു യാത്ര. മടക്കയാത്രയ്ക്ക് ഒരുങ്ങിയപ്പോൾ പ്രധാനമന്ത്രിയുടെ ജനതാ കർഫ്യൂ അത് കഴിഞ്ഞപ്പോൾ ലോക്ക്ഡൗണും .ഞങ്ങൾ തളിപ്പറമ്പിൽ പെട്ടു. ആദ്യമൊന്നും മനസ്സിലായില്ല എന്താണീ ലോക്ഡൗൺ ? എല്ലാ ജീവികളെയും പേടിപ്പിക്കുന്ന മനുഷ്യരെ പേടിപ്പിക്കാൻ വന്ന കൊറോണ വൈറസിനെ പേടിച്ച് വീട്ടിലിരിക്കലാണ് ലോക് ഡൗൺ.ആകാശത്തിലൂടെയും വെള്ളത്തിലൂടെയും റോഡിലൂടെയും എപ്പോഴും എവിടെയും യാത്ര ചെയ്യാമെന്ന് വിചാരിച്ച നമ്മുടെ അഹങ്കാരമൊക്കെ എവിടെ? എന്തായാലും ലോക്ഡൗണിന് നന്ദി. ഇവിടെ കളിക്കാൻ കൂട്ടുകാരുള്ളത് കൊണ്ട് ഞാനും അനുജത്തിയും ഹാപ്പി...
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം