ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/അക്ഷരവൃക്ഷം/ കോവിഡ്- 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിട് -19

സസ്യങ്ങളുടെയോ ജന്തുക്കളുടെയോ മറ്റേതെങ്കിലും ജീവികളുടെയോ കോശങ്ങളിൽ മാത്രം പെരുകാൻ കഴിയുന്നതും , വളരെ ചെറുതും ലളിത ഘടനയോട് കൂടിയതുമായ സൂക്ഷ്മ രോഗാണുക്കളാണ് വൈറസുകൾ. മറ്റു ജീവികളെ പോലെയല്ല വൈറസുകൾ. വൈറസുകളുടെ പ്രധാനഭാഗമാണ് അവയുടെ RNA. അതുകൊണ്ടുതന്നെ ആതിഥേയ കോശത്തെ ആശ്രയിച്ച് മാത്രമേ ഇവയ്ക്ക് നിലനിൽപ്പുള്ളൂ. 2003 ചൈനയിലാണ് സാർസ് എന്ന കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത്. ഇതുപോലെ റിപ്പോർട്ട് ചെയ്ത രോഗമാണ് മെർസ്. 2012 സൗദി അറേബ്യയിൽ ആണ് ആദ്യമായി കണ്ടെത്തിയത്. ഈ രോഗത്തിനും കാരണം കൊറോണ വൈറസ് ആണ്. എന്നാൽ നമ്മൾ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന കൊറോണ വൈറസ് എന്നത് ഇവയുടെ ന്യൂടെഷൻ സംഭവിച്ച രൂപമാണ്. ചൈനയിലെ മോഹൻ സിറ്റിയിലാണ് ആദ്യമായി ഇത് സ്ഥിരീകരിക്കുന്നത്. ലോകാരോഗ്യ സംഘടന ഇതിനെ പേരിട്ടത് കോവിട് 19 എന്നാണ്. ഈ വൈറസിന് പ്രധാന ഭാഗങ്ങൾ ആണ് അതിന്റെ ആർ എൻ എയും അതിന്റെ സ്പൈകൊട്ടീനും. ആർ എൻ എ സിംഗിൾ സ്റ്റാൻഡേർഡ് ആയിട്ടുള്ള ഒരു ജനറ്റിക് മെറ്റീരിയൽ ആണിത്. ഇവ ഉണ്ടാക്കിയിരിക്കുന്നത് ന്യൂക്ലിയ ടൈഡ്സ് കൊണ്ടാണ്. ഈ വൈറസ് നമ്മുടെ മൂക്കിലൂടെ കടന്ന് നമ്മുടെ ശ്വാസനാളത്തിൽ എത്തുന്നു. എന്നിട്ട് അവിടെയുള്ള കോശങ്ങളിലെ റിസപ്റ്റസുമായി ആയി അറ്റാച്ച് ചെയ്യുന്നു. ഇതുവഴി ഇവ കോശത്തിന് അകത്തു കിടക്കുന്നു. ഈ പ്രവർത്തനം എൻഡോസൈറ്റോസിസ് എന്ന് പറയുന്നു. ഇങ്ങനെ അവ അവയുടെ RNA യെ പുറത്ത് കടത്തി റിപ്ലിക്കേറ്റു ചെയ്തുകൊണ്ടിരിക്കുന്നു. ഇതുവഴി പുതിയ RNA ഉണ്ടാവുകയും വൈറസിനെ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇവയെ പ്രതിരോധിക്കാൻ വേണ്ടി നമ്മുടെ ശരീരത്തിലെ ഇമ്മ്യൂണിറ്റി സിസ്റ്റം പ്രവർത്തിക്കുമ്പോഴാണ് നമ്മുടെ ശരീര താപനില ഉയരുന്നത്.

സിയ ആലിയ
3 എ ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം