ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാ മാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാ മാരി
2020 ലോകമെമ്പാടും പിടിച്ചു കുലുക്കിയ ആ വൈറസ് രോഗത്തിന് നമ്മളും സാക്ഷിയായി. ലോകമെങ്ങും നിശ്ചലമായി ... ലക്ഷക്കണക്കിന് ആളുകൾ മരണത്തിനു കീഴടങ്ങി. അപ്പോൾ നമ്മൾ മലയാളികൾ ആശ്വസിച്ചു അങ്ങ് ദൂരെയല്ല ... ഭയപ്പെടേണ്ട എന്ന് !

പക്ഷെ അധികനാൾ വേണ്ടി വന്നില്ല നമ്മുടെ ഉറക്കം കെടുത്തി kovid 19 വീട്ടുപടിക്കൽ എത്തിയിരിക്കുന്നു. ഭയപ്പെടേണ്ട വൃത്തിയാണ് പ്രതിരോധം. നമ്മുടെ ഇസ്ലാമതം 1400 വർഷങ്ങൾക്ക് മുൻപേ പറഞ്ഞു പുറത്തുപോയി വന്നാൽ കൈകാലുകൾ കഴുകി വീട്ടിൽ പ്രവേശിക്കാനും തുമ്മുമ്പോൾ മൂക്കും വായും പോത്തുക എന്നും. രോഗം ഉള്ളവർ വേറൊരു സ്ഥലത്തേക്ക് പോകരുതെന്നും രോഗം ഉള്ള സ്ഥലത്തേക്ക് യാത്ര പോകരുത് എന്നും പഠിപ്പിച്ചു. കൊറോണ എന്ന വൈറസ് ലോകത്തെ പലതും പഠിപ്പിച്ചു ആഡംബരം ഇല്ലാതെ ജീവിക്കാനും ജാതി മത വേദമന്യേ മനുഷ്യനെ സ്നേഹിക്കാനും സഹായിക്കാനും. കൊറോണ നീ ചിലപ്പോൾ ... ഏതാനും nനിമിഷം വീട്ടിൽ കാണുന്ന അച്ഛനമ്മമാരെ തിരക്കിൽ നിന്നും ഒഴിവാക്കി വീട്ടിൽ ഇരുത്തിയപ്പോൾ മക്കൾക്കും അച്ഛനമ്മമാർക്കും അവരുടെ വീട്ടിലെ നല്ല നിമിഷങ്ങൾ സമ്മാനിച്ചു. ഈ മഹാമാരിയെ സാമൂഹ്യ അകലം പാലിച്ചും ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ചു കൈകഴുകിയും സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിയമങ്ങൾ പാലിച്ചുകൊണ്ടും ലോക്‌ഡോൺ അനുസരിച്ചും നമുക്ക് തുരത്താം.. ഈ വലിയ ചെറിയ വൈറസ് എന്ന മഹാമാരിയെ .......... !

റെെയ്ഹാൻ
3 എ ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം