ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ/അക്ഷരവൃക്ഷം/രോഗപ്രതിരോധശേഷി കൂട്ടാം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധശേഷി കൂട്ടാം      
                        കാലാവസ്ഥ മാറുന്നതിനനുസരിച്ച് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഒരുപാടാണ്. രോഗങ്ങൾക്ക് അടിമപ്പെടാതെ പിടിച്ചുനിൽക്കുന്നതിന് നമ്മുടെ ശരീരത്തെ സഹായിക്കാൻ രോഗപ്രതിരോധശേഷി കൂട്ടുകയല്ലാതെ വേറെ മാർഗ്ഗമില്ല. ഇന്നത്തെ കാലത്തെ കുട്ടികൾക്ക് ചെറുതായി മഴനനഞ്ഞാലും വെയിൽ കൊണ്ടാലും പെട്ടെന്ന് ജലദോഷവും പനിയുമൊക്കെ വരുന്നു. ശരീരത്തിൻറെ പ്രതിരോധശേഷി കുറയാതിരിക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്. ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ നമുക്ക് രോഗത്തെ ഒരു പരിധിവരെ പ്രതിരോധിക്കുവാൻ നമുക്ക് സാധിക്കും. കൈ വൃത്തിയായി കഴുകുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. കൈകളിലൂടെ ശരീരത്തിനകത്ത് രോഗാണുക്കൾ പ്രവേശിക്കുവാൻ സാധ്യത വളരെ കൂടുതലാണ്. ടോയ്‌ലറ്റിൽ പോയിവന്നാൽ നാം കൈകൾ വൃത്തിയാക്കണം. മാത്രമല്ല പ്രത്യക്ഷത്തിൽ നമുക്ക് വൃത്തിയുള്ളത് എന്ന് തോന്നുന്ന പ്രതലത്തിൽ പോലും രോഗാണുക്കൾ ഉണ്ടാകുവാൻ സാധ്യതയുണ്ട്. നാം കൈകൊണ്ട് ഇത്തരം സ്ഥലങ്ങളിൽ സ്പർശിക്കുമ്പോൾ രോഗാണുക്കൾ നമ്മുടെ കയ്യിൽ എത്തുവാനും കയ്യിൽനിന്നും നമ്മുടെ ശരീരത്തിനകത്തേക്ക് രോഗാണു പ്രവേശിക്കുവാനും സാധ്യതയുണ്ട്. ഇത് രോഗത്തിന് കാരണമാകും. ആവശ്യത്തിന് സോപ്പും വെള്ളവും ഉപയോഗിച്ച് 15 മുതൽ 20 സെക്കൻറ് നേരം കൈ വൃത്തിയായി കഴുകണം. ഇത് നമ്മുടെ കൈയ്യിൽ രോഗാണുപറ്റിപ്പിടിച്ചിരിക്കുന്നുണ്ടെങ്കിൽ അവയെ നശിപ്പിക്കുവാൻ സഹായിക്കും. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് പോഷകസമൃദ്ധമായ ഭക്ഷണവും വളരെ പ്രാധാന്യമുള്ളതാണ്. ഭക്ഷണം വാരിവലിച്ചു കഴിക്കുന്നതിന് പകരം ആവശ്യത്തിന് മാത്രം കഴിക്കുക. പോഷകസമൃദ്ധവും സമീകൃതവുമായ ആഹാരരീതിയാണ് നാം സ്വീകരിക്കേണ്ടത്. കോളിഫ്ലവർ ബ്രക്കോളി, വെളുത്തുള്ളി, ഇഞ്ചി,വെള്ളരിക്ക തുടങ്ങിയ പച്ചക്കറികളും തണ്ണിമത്തൻ, ആപ്പിൾ, മാതളപ്പഴം തുടങ്ങിയ പഴവർഗങ്ങളും ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ഇവ രോഗാണുക്കളോട് പൊരുതുന്നതിന് ആവശ്യമായ ആന്റി ഓക്സിഡൻറുകൾ ഉൽപ്പാദിപ്പിക്കുന്നതിന് ശരീരത്തെ സഹായിക്കുന്നു. അതുപോലെ ജലവും അത്യാവശ്യമായ ഒരുഘടകമാണ്. ധാരാളം വെള്ളം കുടിക്കുക എന്നത് നമ്മുടെ ശീലമാക്കേണ്ടതുണ്ട്. ഇത് നമ്മുടെ ശരീരത്തിൽ നിന്നും വിഷാംശം പുറംതള്ളാൻ സഹായിക്കുകയും അങ്ങനെ ശരീരത്തിന് ഉണർവ്വും ഉന്മേഷവും ലഭിക്കുകയും ചെയ്യുന്നു.
അമേയ സുമേഷ്
രണ്ടാം തരം എ ഇരിണാവ് ഹിന്ദു എ എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം