ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ/അക്ഷരവൃക്ഷം/തുടച്ചുമാറ്റാം നമുക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
തുടച്ചുമാറ്റാം നമുക്ക്      

കോവിഡ് -19അഥവാ കൊറോണയാണ് നമ്മൾ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്നം. കോവിഡ് -19 പകരുന്ന വൈറസ് രോഗമാണ്. ഈ വൈറസ് രോഗം ബാധിച്ച് വിദേശരാജ്യങ്ങളിൽ ധാരാളം പേർ ഓരോ ദിവസവും മരിച്ച്കൊണ്ടിരിക്കുന്നു. കേരളത്തിൽ മരണസംഖ്യ കുറവാണ്. കോവിഡ് -19പകരാതിരിക്കാൻ നമുക്ക് ചില നിർദ്ദേശങ്ങൾ പാലിക്കാം. കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പോ ഹാൻ വാഷോ സാനിറ്റൈസറോ ഉപയോഗിച്ച് 20 സെക്കൻഡ് നേരം കഴുകുക. മാസ്കിൻറെ ഉപയോഗം കഴിഞ്ഞാൽ അശ്രദ്ധമായി വലിച്ചെറിയാതെ അത് നശിപ്പിക്കണം. മറ്റുള്ളവരുമായി ഇടപഴകുമ്പോൾ ഒരു മീറ്ററെങ്കിലും അകലം പാലിക്കണം. ചുമ, ജലദോഷം, പനി, ശ്വാസതടസ്സം തുടങ്ങിയവയാണ് കോവിഡ് -19ന്റെ ലക്ഷണങ്ങൾ. ലക്ഷണങ്ങൾ ഉണ്ടെങ്കിൽ നമ്മുടെ അടുത്തുള്ള ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണം. അവർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണം. ഇതിന് പ്രത്യേകം മരുന്ന് കണ്ടുപിടിച്ചിട്ടില്ല. അതുകൊണ്ട് നമ്മൾ കോവിഡ് -19വരാതിരിക്കാൻ വ്യക്തിശുചിത്വം പരിസരശുചിത്വം പരിസരം ശുചിത്വം എന്നിവ പാലിക്കേണ്ടതാണ്. പ്രായമായവർക്കും കുട്ടികൾക്കും പൊതുവേ പ്രതിരോധ ശേഷി കുറവായിരിക്കും എന്നതിനാൽ അവരെ നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം. ഒത്തൊരുമയോടെ നിൽക്കുകയാണെങ്കിൽ കോവിഡ് -19 എന്ന വൈറസിനെ ഈ ഭൂമുഖത്തു നിന്നു തന്നെ തുടച്ചു മാറ്റാൻ നമുക്ക് സാധിക്കും.

4.

ശ്രാവൺ കെ
മൂന്നാംതരം എ ഇരിണാവ് ഹിന്ദു എ എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം