ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഒരുമിച്ചൊന്നായ്
ഒരുമിച്ചൊന്നായ്
അഷ്ടമിയും നവമിയും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഒരിക്കൽ അവർ രണ്ടു പേരും അമ്മമാരോടൊപ്പം മാർക്കറ്റിൽ പോവുകയായിരുന്നു. പെട്ടെന്ന് അവറൊരുകാഴ്ച കണ്ടു. മാർക്കറ്റിൽ പ്ലാസ്റ്റിക് കവറുകളുടെയും പ്ലാസ്റ്റിക് കുപ്പികളുടെയും മറ്റുമാലിന്യങ്ങളുടെയും വിലയകൂമ്പാരം. മൂക്കുപൊത്താതെ നടക്കാൻ പറ്റുന്നില്ല.അവർ അമ്മമാരോട് ഇതേപ്പറ്റി സംസാരിച്ചു. അവർ ടീച്ചറോടും പറയാൻ തീരുമാനിച്ചു. അടുത്ത ദിവസം അവർ ക്ലാസ് ടീച്ചറോട് ഇതിനെപ്പറ്റി സംസാരിച്ചു. എന്തുചെയ്യാൻ സാധിക്കുമെന്ന് ടീച്ചർ ക്ലാസിൽ ചർച്ച ചെയ്തു. മാർക്കറ്റിൽ ഒരു സെമിനാറും ബോധവൽക്കരണ ക്ലാസും നടത്താൻ തീരമാനിച്ചു. ഒരു ബാനറും തയ്യാറാക്കി. പിറ്റേന്ന് ടീച്ചറും കുട്ടികളും കൂടി മാർക്കറ്റിലേക്ക് പോയി. അവിടെയുള്ള കടക്കാരേയും പരിസരവാസികളേയും വിളിച്ചു ചേർത്തു. കുട്ടികൾക്കാവുന്ന തരത്തിൽ സെമിനാറും ബോധവത്ക്കരണ ക്ലാസും നടത്തി. പരിസ്ഥിതിയെക്കുറിച്ചും വലിച്ചെറിയുന്ന മാലിന്യങ്ങളെക്കുറിച്ചും അത് മൂലമുണ്ടാകുന്ന ദോഷങ്ങളെക്കുറിച്ചും ചർച്ച ചെയ്യുകയുണ്ടായി. വൃത്തിയുള്ള പരിസരവും ചുറ്റുപാടും ഉണ്ടെങ്കിൽ നമുക്ക് നല്ല ആരോഗ്യവും ഉണ്ടാകും, അവർ സമർഥിച്ചു. വളരെ സന്തോഷത്തോടെയാണ് അവർ രണ്ടുപേരും ഇതിൽ പങ്കെടുത്തത്. ഇത്തരമൊരു നല്ല പരിപാടി സംഘടിപ്പിക്കാൻ സാധിച്ചതിൽ അവർക്കഭിമാനം തോന്നി. അവിടെ കൂടിയവരും കൂട്ടുകാരും അവരെ അഭിനന്ദിച്ചു.
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം