ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/ ആ കുടുംബം

Schoolwiki സംരംഭത്തിൽ നിന്ന്
ആ കുടുംബം

ഒരിടത്തൊരിടത്ത് ഒരു പാവപ്പെട്ട കുടുംബം ഉണ്ടായിരുന്നു അച്ഛനും അമ്മയും രണ്ട് മക്കളും അടങ്ങിയതായിരുന്നു ആ കുടുംബം അച്ഛനും അമ്മയും ചേർന്നാണ് കുടുംബം നോക്കി നടത്തിയത് അങ്ങനെ കടന്നു പോയിരുന്ന കുടുംബത്തിൽ പെട്ടെന്നാണ് ഒരു പകർച്ചവ്യാധി ബാധിച്ചത് അച്ഛനും അമ്മയും കിടപ്പിലായി കുട്ടികൾക്ക് സ്കൂളിൽ പോകാൻ കഴിയിതായിഈ അവസ്ഥ അറിഞ്ഞാണ് ആരോഗ്യപ്രവർത്തകർ വീട്ടിലെത്തിയത് വീട്ടിലെത്തിയ ആരോഗ്യ പ്രവർത്തകർ കണ്ടത് വൃത്തിഹീനമായ ചുറ്റുപാടുകളും വൃത്തിഹീനമായി കിടക്കുന്ന വീടും വ്യക്തി ശുചിത്വമില്ലായ്മയും ബോധ്യപ്പെട്ട ആരോഗ്യ പ്രവർത്തകർ അവരെ ശുചിത്വമില്ലായ്മ കൊണ്ടാണ് ഈ വീട്ടിൽ അസുഖം ഉണ്ടായതെന്ന് ബോധ്യപ്പെടുത്തി. ഇത് മനസ്സിലാക്കിയ ആ കുടുംബാംഗങ്ങൾ ഒത്തുചേർന്ന് അവരുടെ വീടും പരിസരവും വൃത്തിയാക്കി വ്യക്തി ശുചിത്വം പാലിക്കാൻ തുടങ്ങി. അതോടെ ആ കുടുംബത്തെ ബാധിച്ചിരുന്ന പകർച്ചവ്യാധി ഇല്ലാതായി. അവർ ആരോഗ്യമുള്ളവർ ആയിത്തീർന്നു. അച്ഛനുമമ്മയും ജോലിക്ക് പോയി തുടങ്ങി കുട്ടികൾ സ്കൂളിൽ പോകാനും തുടങ്ങി .അങ്ങനെ വീണ്ടും ആ കുടുംബത്തിൽ സന്തോഷമുണ്ടായി ആ കുട്ടികൾ അവരുടെ കൂട്ടുകാർക്കും ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കൊടുത്തു അങ്ങനെ ആ കുടുംബം മറ്റുള്ളവർക്ക് മാതൃകയായി

അഞ്ജന സി.എസ്.
3 A ഇമ്മാനുവേൽസ് എച്ച്.എസ്.എസ്. കോതനല്ലൂർ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ