ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/വൃത്തി ഭ്രാന്തി മീനു
വൃത്തി ഭ്രാന്തി മീനു
'ടാ, മോനു അതെടുത്ത് മാറ്റ്, വൃത്തി ഭ്രാന്തി മീനു വരുന്നുണ്ടെ!’ 'അയ്യോ ടോണി, എന്നെയൊന്ന് സഹായിക്ക്....’ 'ആ... അങ്ങനെ തന്നെ പൊങ്ങട്ടെ... പൊങ്ങട്ടെ...’ 'ഹോ രക്ഷപ്പെട്ടു. ദാ അവൾ എത്തി നമ്മൾ ഒന്നും മിണ്ടിയിട്ടില്ല.’ 'ആ... ഇത് ആര് മീനു കുട്ടിയോ?’ 'എൻ്റെ ചങ്ങാതിമാർ എന്നെക്കുറിച് അല്ലേ സംസാരിച്ചുകൊണ്ടിരുന്നത്. ഹോ! എന്തൊരു പൊടിയും ചുക്കലിയുമാ.... ഇതൊക്കെ ഒന്ന് വൃത്തിയാക്കി വച്ചു കുടെ നിങ്ങൾക്ക്?’ 'ഓ! പിന്നെ...’ 'ഇതൊക്കെ വൃത്തിയാക്കിയിട്ട് നമ്മുക്ക്എന്ത് പ്രയോജനം?’ 'നമ്മുടെ ആരോഗ്യം നന്നായി ഇരിക്കണമെങ്കിൽ ഇതൊക്കെ വ്യത്തിയായി സൂക്ഷിക്കണം. എൻ്റെ പൊന്നൊ!’ 'മീനു, കുറച്ച് നേരമെങ്കിലും വൃത്തിയെക്കുറിച്ച് സംസാരിക്കാതെ ഇരിക്കാമോ?’ 'ഓ ഞാൻ ഒന്നും മിണ്ടുന്നില്ലേ, എപ്പോഴെങ്കിലും ഞാൻ പറയുന്നതിൻ്റെ പ്രാധാന്യം നിങ്ങൾ തിരിച്ചറിയും.’ മീനു വലിയ വൃത്തിക്കാരിയായിരുന്നു. പക്ഷെ ടോണി യും, മോനുവും നേരെ മറിച്ച് സ്വയം ശുചിത്വം പാലിക്കാത്തവരായിരുന്നു. മീനു എപ്പോഴും അവരോട് ശുചിത്വത്തിൻ്റെ പ്രാധാന്യം പറഞ്ഞു കൊടുക്കുമായിരുന്നു. പക്ഷെ അവർ അതൊന്നും ഗൗനിക്കുകയില്ല എന്നത് പതിവായിരുന്നു. (കുറച്ച് മാസങ്ങൾക്ക് ശേഷം) ആ സമയത്തെ വാർത്തകളിൽ എല്ലാം തിളങ്ങി നിന്നത് "കൊറോണ" എന്ന വൈറസായിരുന്നു. മീനുവിനും, ടോണിക്കും, മോനുവിനും പരീക്ഷകൾ "കൊറോണ" കാരണം ഒഴിവാക്കി. പിന്നെ എവിടെനോക്കിയാലും വൈറസി നെ എങ്ങനെ പ്രതിരോധിക്കാം എന്നായി എല്ലാവരുടെയും സംസാരവിഷയം. ഇതൊക്കെ വാർത്തകളിലുടെ അറിഞ്ഞ ടോണിയും, മോനുവും മീനുവിനെ പോയി കണ്ട് തങ്ങൾ ചെയ്ത മണ്ടതരങ്ങൾക്ക് ക്ഷമ ചോദിച്ചു. മീനുവിന് വളരെ സന്തോഷമായി. 'നിങ്ങൾ എല്ലാം മനസ്സിലാക്കിയല്ലോ അത് മതി.’ അവർ പരസ്പ്പരം സന്തോഷിച്ചു. ടോണിയും, മോനുവും തിരിച്ച് വീട്ടിൽ പോയി. ഇപ്പോൾ നമ്മൾ ഓരോ മനുഷ്യരും ശരിക്കും കരുതിയിരിക്കണം, സർക്കാരിനെയും, ആരോഗ്യ പ്രവർത്തകരെയും അനുസരിക്കണം. അങ്ങനെ നമ്മുക്ക് "കൊറോണയെ തോൽപ്പിക്കാം. കുടുംബത്തിൽ ഉള്ളവരെ സഹായിച്ചും നല്ല പുസ്തകങ്ങൾ വായിച്ചും ഒരു നല്ല അവധിക്കാലത്തെ സൃഷ്ടിക്കാം.
സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ