ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/മാറുന്ന ലോകവും, മാറേണ്ട മനുഷ്യരും

Schoolwiki സംരംഭത്തിൽ നിന്ന്
മാറുന്ന ലോകവും, മാറേണ്ട മനുഷ്യരും

മനുഷ്യ പ്രവർത്തികളാൽ നാം ഇന്ന് നേരിടേണ്ടിവരുന്ന പ്രതിസന്ധികൾ ഏറെയാണ്. നമ്മുടെ ലോകം ഇന്ന് അതി മൂർച്ഛമായ ഒരു അവസ്ഥയിലാണ്. അതിനാൽ തന്നെ വ്യക്തി ശുചിത്വം, പരിസ്ഥിതി ശുചിത്വം ഉറപ്പാക്കേണ്ടത് നാം ഏവരുടേയും കടമയാണ്‌. നമ്മുടെ ലോകത്താകമാനം കോവിഡ്- 19 അഥവാ കൊറോണ എന്ന മനുഷ്യരെ കാർന്നു തിന്നുന്ന ഒരു വൈറസ് പിടിപ്പെട്ടിരിക്കുകയാണ്. ഇവയ്ക്കെതിരെ നമുക്ക് ഭയം അല്ല വേണ്ടത്, മറിച്ച് ജാഗ്രതയാണ് നാം പുലർത്തേണ്ടത്. നമുക്ക് ഇതിനെ അത്യന്താപേക്ഷിതമായി നാം ചെയ്യേണ്ടത് വ്യകതി ശുചിത്വം പാലിക്കുക, അതിലൂടെ രോഗ പ്രതിരോധ ശേഷി വർധിപ്പിപ്പിക്കുകയെന്നതാണ് പ്രധാനം.ഇവയുടെ എല്ലാം ആദ്യഘട്ടം എന്നത് പരിസ്ഥിതി ശുചിത്വമാണ്.

പ്രകൃതിയുടെ മേലുള്ള മനുഷ്യന്റെ കടന്നാക്രമണങ്ങൾ ഇന്ന് ലോകമെങ്ങും വ്യാപകമായിരിക്കുന്നു. ശാസ്ത്ര സാങ്കേതിക വിദ്യകളുടെ പുരോഗതിയും ജീവിത സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള തിടുക്കവും മനുഷ്യനെ പ്രകൃതിയുടെ ശത്രുവാക്കി മാറ്റി.പരിസ്ഥിതിയിലെ ഘടകങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടാണ് നിലനിൽക്കുന്നതെന്ന് നമുക്ക് അറിയാം. ആദ്യകാലങ്ങളിൽ പ്രകൃതിയുമായി ഇണങ്ങി ചേർന്ന ഒരു ജീവിതരീതിയാണ് മനുഷ്യൻ നയിച്ചിരുന്നത്, എന്നാൽ കാലം കഴിയുംതോറും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അടുപ്പം കുറഞ്ഞ് വരികയാണ്. പ്രകൃതി വിഭവങ്ങളെ അമിതമായി ചൂഷണം ചെയ്യുന്നത് തന്നെയാണ് ഇതിനുള്ള മുഖ്യ കാരണം.പ്രകൃതി വിഭവങ്ങളുടെ ബുദ്ധിപൂർവ്വമായ ഉപയോഗപ്പെടുത്തലും ശ്രദ്ധാപൂർവ്വമായ സമീപനവും മൂലം പരിസ്ഥിതി മലിനീകരണം ഒരു പരിധിവരെ തടഞ്ഞു നിർത്താൻ നമുക്കാകും. ഇവ തടയുന്നതിലൂടെ നമുക്ക് വ്യക്തി ശുചിത്വവും രോഗ പ്രതിരോധശേഷിയും വർധിപ്പിക്കാൻ കഴിയുന്നതാണ്. ഹൈജീൻ എന്ന ഗ്രീക്ക് പദകകരരത്തിനും സാനിട്ടേഷൻ എന്ന ആംഗല പദത്തിനും വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം.

വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി അരോഗ്യ ശീലങ്ങളുണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളേയും, ജീവിത ശൈലി രോഗങ്ങളേയും നല്ല ഒരു ശതമാനം നമുക്ക് ഒഴിവാക്കാൻ കഴിയും.വ്യക്തി ശുചിത്വം എന്നത് ആരോഗ്യ ശുചിത്വത്തിന്റെ ഒരു പ്രധാന ഘടകമാണ്. അവയിൽ തന്നെ ഉൾപ്പെടുന്ന മറ്റു പ്രധാന ഘടകങ്ങളാണ് ഇവ; ഗൃഹശുചിത്വം, പരിസരശുചിത്വം.ആരോഗ്യ ശുചിത്വ പാലനത്തിലുള്ള പോരായ്മകളാണ് 90 ശതമാനം രോഗങ്ങൾക്കും കാരണം. ഇങ്ങനെയുള്ള രോഗങ്ങളെ തടയാൻ നമുക്ക് സ്വീകരിക്കാനാകുന്ന ഏക മാർഗ്ഗം രോഗപ്രതിരോധശേഷി വർധിപ്പിക്കുക എന്നതാണ്. ഏതു രോഗത്തേയും പ്രതിരോധിക്കാൻ നാം ആദ്യം സ്വീകരിക്കേണ്ട ഏക മാർഗ്ഗം കൈകാലുകൾ വൃത്തിയാക്കുക എന്നതാണ്. വൈറസ് പോലുള്ളവ നമ്മുടെ ശരീരത്തിൽ പ്രവേശിക്കാനുള്ള ഒരു മാർഗ്ഗം കൈകാലുകളാണ്. അതുകൊണ്ടുതന്നെയാണ് അവ വൃത്തിയായി സൂക്ഷിക്കണമെന്ന് പറയുന്നതും.

ഇന്ന് നമ്മുടെ ലോകം നേരിട്ടു കൊണ്ടിരിക്കുന്ന പ്രതിസന്ധിയെ മറികടക്കാൻ നാം ഒറ്റക്കെട്ടായി പൊരുതുകയാണ് വേണ്ടത്. നാം ഇതിനു മുമ്പും ധാരാളം പ്രതിസന്ധികൾ നേരിട്ടവരാണ്, അതുപോലെ തന്നെ ജാതി-മത-വർണ്ണ-വർഗ്ഗ വ്യത്യാസമില്ലാതെ നാം ഇന്ന് നേരിടുന്ന മഹാമാരിയെ മറികടക്കും. പ്രത്യാശയുടെ ലോകം തുറന്നു കൊണ്ട്, സാമൂഹിക അകലം പാലിച്ചുകൊണ്ട് നമുക്ക് ഒന്നായി ഈ പകർച്ചവ്യാധിയുടെ കണ്ണി മുറിക്കാം.

അലൻ റ്റി എ
8 സി, ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്., കോതനല്ലുർ, കോട്ടയം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം