ഇഖ്‍ബാൽ എൽ പി എസ്/അക്ഷരവൃക്ഷം/വരാതെ സൂക്ഷിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
വരാതെ സൂക്ഷിക്കാം      

നാം ഇന്ന് നേരിടുന്ന ഒരു പ്രശ്നമാണല്ലോ കൊവിഡ് 19. മനുഷ്യരിലും മറ്റും രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ.1937 ലാണ് ആദ്യമായി കൊറോണ വൈറസിനെ കണ്ടെത്തിയതെങ്കിലും ഇപ്പോൾ ചൈനയിലാണ് തുടക്കം കേരളത്തിൽ പത്തനംതിട്ടയിലും. ഈ രോഗം ശ്വാസനാളിയെയാണ് ബാധിക്കുക. മൂക്കൊലിപ്പ്, പനി,ചുമ,തൊണ്ടവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. പ്രായമായവർക്കും കുട്ടികൾക്കും വന്നു കഴിഞ്ഞാൽ ഭേദമാവാൻ പ്രയാസമാണ്. ശരീരസ്രവങ്ങളിൽ നിന്നാണ് ഈ രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന ഇവ വായുവിലേക്ക് പടരുകയും ചെയ്യും. അതുപോലെ സ്പർശനം വഴിയും ഒരാൾ തൊട്ട വസ്തുക്കൾ മറ്റൊരാൾ സ്പർശിച്ചാലും രോഗം പടരും.ഇതിന് കൃത്യമായ ചികിത്സയില്ലെങ്കിലും സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഹസ്തദാനം ഒഴിവാക്കിയും ഈ രോഗത്തെ ചെറുക്കാം.

അൽന വിനോദ്
3 ഇക്ബാൽ എൽ.പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം