ഇക്ബാൽ എച്ച്.എസ്.എസ് പെരിങ്ങമല/അക്ഷരവൃക്ഷം/കോവിഡ്കാലം a ban or a boon

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്കാലം a ban or a boon

വിജനമായ റോഡുകൾ. തിരക്കുകളാൽ ജനങ്ങളെ പൊറുതിമുട്ടിച്ചിരുന്ന വന്നഗരങ്ങളെല്ലാം ശൂന്യം. നാലുചുമരുകൾക്കുള്ളിൽ മനുഷ്യന് ഒതുങ്ങിയിരിക്കേണ്ടി വന്നു. അതും ഒരു അണുവിനെ ഭയന്ന്‌. എല്ലാ കണക്കുകൂട്ടലുകളെയും തകർത്തത് ഒരു കുഞ്ഞൻവൈറസ്‌! 'കോവിഡ്കാലം' ഇത് ചരിത്രപുസ്തകത്തിൽ ഇടംപിടിക്കുന്ന ഒരു പദമായിരിക്കും. എന്നാൽ 'ഈകാലം'ഒരു 'ശാപമോ അനുഗ്രഹമോ'എന്നു ചിന്തിച്ചവർ ചിലരെങ്കിലും ഉണ്ടാകും-മതവിദ്വെഷത്തിന്റെ തീക്കനലുകളാൽ മുറിവേറ്റ നമ്മുടെ ഇന്ത്യക്കാർ. വേദനാജനകമായ വർഗീയതയുടെ വർത്തകളാൽ നിറഞ്ഞുതുളുമ്പിയ പത്രത്താളുകളിൽ ഇന്ന്‌ ഒരു മഹാമാരിമാത്രം -covid 19.കോവിഡ്കാലം ഇന്ത്യക്കാർക്കു വേണമെങ്കിൽ 'ദൈവത്തിന്റെ കനിവ് 'എന്നു വിശേഷിപ്പിക്കാം. 'Every cloud has a silver line' എന്നാണല്ലോ. എന്നാൽ വൻശക്തികൾ അടങ്ങുന്ന ഈ ലോകത്തെ മുഴുവൻ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഈ മഹാമാരിയെ അങ്ങനെ മാത്രം കാണാൻ സാധിക്കുമോ? ഇല്ല എന്നതുതന്നെ ശരി. ഇങ്ങനെ ഈ കോവിഡ്കാലം പല വിപരീതചിന്തകളുടെയും പ്രതീകമായിമാറുന്നു. മനുഷ്യരാശിയുടെ നിസ്സഹായത വെളിപ്പെടുത്തുമ്പോൾ മറ്റു ചിലരുടെ മഹാത്മീയമാണ്‌ ഇത് വെളിവാക്കുന്നത്. മറ്റാരുടേതുമല്ല, മാലാഖച്ചിറകുകളാൽ പാറിയെത്തുന്ന ആരോഗ്യപ്രവർത്തകർ തന്നെ. നമ്മുടെകാര്യവും ഏറെ വ്യത്യസ്തമല്ല. തിരക്കുകളിൽ നിന്നൊഴിഞ്ഞു വീട്ടുകാരോടൊപ്പം ചെലവഴിക്കാൻ സമയം കോവിഡ് ഒരുക്കിത്തന്നു അല്ലേ? എന്നാൽ ഒരുമാസത്തിലധികമായി നീണ്ടുനിൽക്കുന്ന ഈ ലോക്ഡൗൺ പലരെയും മുഷിപ്പിച്ചിട്ടുണ്ടാകും എന്നാൽ ഈ മുഷിപ്പ് മാറ്റാൻ മാധ്യമ പ്രവർത്തകരും മറ്റു സങ്കാടകരും കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്.ആരും വെറുതെ ഇരുന്ന് സമയം കളയല്ലേ... "An idle mind is devil's workshop " എന്നു കേട്ടിട്ടില്ലേ.അതിനാൽ സമയം പരമാവധി ഉപയോഗപ്പെടുത്താൻ ശ്രമിക്കണം. ' കാലമിനിയും ഉരുളും, വിഷു വരും, വർഷം വരും....' കക്കാടിന്റെ ഈ വരികൾ ഓർത്തു നന്മയുടെയും സമൃതിയുടെയും നാളെകൾ നമുക്ക് പ്രതീക്ഷിക്കാം....

മുബീന അയ്യൂബ്
IX D ഇക്ബാൽ എച്ച്.എസ്.എസ് പെരിങ്ങമല
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം