സഹായം Reading Problems? Click here

ആർ സി എൽ പി എസ്സ് ഉച്ചക്കട/അക്ഷരവൃക്ഷം/മിസ്റ്റർ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
മിസ്റ്റർ കൊറോണ


ജിക്കു ഒരു പാവം കുട്ടിയാണ്.ജിക്കുവിന്റെ വീട്ടിൽ മുത്തച്ഛനും അച്ഛനും അമ്മയും ചേച്ചിയും ഉണ്ട്. അവന് കൂടുതൽ ഇഷ്ടം അച്ഛനോടായിരുന്നു. പക്ഷേ അവന്റെ അച്ഛൻ ദൂരെ ദേശത്താണ് ജോലി ചെയ്തിരുന്നത്.അവൻ അവന്റെ അച്ഛനെയും പ്രതീക്ഷിച്ച് കാത്തിരിക്കുകയായിരുന്നു. ഓരോ ദിവസം കഴിയുന്തോറും അച്ഛനോട് ആവശ്യപ്പെടാനുള്ള കളിപ്പാട്ടങ്ങളുടെയും മിഠായികളുടെയും എണ്ണവും കൂടിക്കൂടി വന്നു.അച്ഛൻ ഒന്നു വന്നോട്ടെ, മിഠായികൾ സ്കൂളിൽ കൊണ്ടുപോകണം . അവൻ സ്വപ്നം കണ്ടു. ജിക്കു പരീക്ഷക്ക് തയ്യാറെടുക്കുകയായിരുന്നു ഒരു ദിവസം പെട്ടെന്ന് ടീച്ചർ ക്ളാസിൽ വന്ന് പറ‍ഞ്ഞു നാളെ മുതൽ ക്ളാസ്സുണ്ടായിരിക്കുന്നതല്ല.അവന് കാരണം പിടികിട്ടിയില്ല.അവന് സങ്കടമായി അച്ഛൻ വരേണ്ട ദിവസമായിട്ടും അച്ഛൻ എത്തിയില്ല. ജിക്കു കാരണം എന്താണെന്ന് പലരോടും തിരക്കി. അവസാനം അവൻ അറി‍ഞ്ഞു. മിസ്റ്റർ കൊറോണ, അവനാണ് വില്ലൻ . ഇതൊരു അപകടകാരിയായ കീടാണുവാണത്രേ. സൂക്ഷിക്കണം ...... ഇതറിഞ്ഞ നിമിഷം അവൻ ഓടി മുറിയിലെത്തി. അവന്റെ അച്ഛനേയും കൂട്ടുകാരേയും ലോകത്തേയും കാത്തുകൊള്ളണമേ ദൈവമേ.......എന്ന പ്രാർത്ഥനയിൽ മുഴുകി..........................അവൻ കാത്തിരിക്കുന്നു . മഹാമാരികൾ ഇല്ലാത്ത നല്ലൊരു നാളേക്കായി......................പ്രതീക്ഷയോടെ.......... .

ദീപൽ സി ബനഡിക്ട്
1 A ആർ സി എൽ പി എസ് ഉച്ചക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ