ആർ സി എൽ പി എസ്സ് ഉച്ചക്കട/അക്ഷരവൃക്ഷം/ഒരു കൊറോണ കഥ
ഒരു കൊറോണ കഥ
ദിവസങ്ങൾ ആയിട്ട് ദീപു വീട്ടിൽ ഇരിക്കുകയായിരുന്നു കൊറോണ കാരണം പുറത്തിറങ്ങാൻ പറ്റാതെ ബോറടിച്ച് ദിവസങ്ങൾ തള്ളി നീക്കി അങ്ങനെ ഇരിക്കുകയാണ് അവൻ ആകെ ഒരു ആശ്വാസം ഇടയ്ക്കു വരുന്ന വാട്സാപ്പിലെ മെസ്സേജുകൾ ആണ് ദിവസവും കൂട്ടുകാർ അയയ്ക്കുന്ന മെസ്സേജ് വായിച്ചു മറുപടി അയച്ചു ഇരിക്കും ചിലർ പുറത്തു പോയിരുന്നു എന്ന് അറിയുമ്പോൾ കൊതിയാകുന്നു എനിക്ക് പോകാൻ കഴിയുന്നില്ലല്ലോ എന്ന് ഓർത്ത് അന്ന് അവന് ഒരു ആഗ്രഹം തോന്നി എങ്ങനെയെങ്കിലും പുറത്തു പോകണം കാരണമില്ലാതെ പുറത്തു പോയാൽ പോലീസ് പിടിക്കും വീട്ടിൽനിന്ന് പുറത്തു പോകണമെങ്കിൽ അത്യാവശ്യ കാരണം വേണം അവൻ ആലോചിച്ച് ഒരു തീരുമാനത്തിലെത്തി തലവേദനയ്ക്ക് മരുന്ന് വാങ്ങണം അവൻ പതുക്കെ ബൈക്ക് സ്റ്റാർട്ട് ചെയ്തു പുറത്തേക്കിറങ്ങാൻ തുടങ്ങി, അതാ പുറകിൽ നിന്ന് ഒരു വിളി അവൻ മെല്ലെ തിരിഞ്ഞു നോക്കി,,,,, അമ്മയാണ് എന്താ അമ്മേ അമ്മ,. പുറത്തു പോകുന്നത് ഒക്കെ കൊള്ളാം തിരിച്ചുവരുമ്പോൾ കൊറേ കൂടി കൊണ്ടുവന്നാൽ വീട്ടിലേക്ക് കയറ്റില്ല ദീപു,, എന്റെ ബൈക്കിൽ ഒരു കൊറോണ യും കയറുകയില്ല അവൻ അമ്മയെ നോക്കി കൂളിംഗ് ഗ്ലാസ് എടുത്തു വാച്ച് ബൈക്കുമായി പുറത്തേക്കിറങ്ങി അൽപ്പദൂരം കഴിഞ്ഞിട്ടും ചെക്കിങ് കാണുന്നില്ല അവനു സന്തോഷമായി ആളുകൾ ചുമ്മാ പറയുന്നതാ പോലീസുകാരൻ കൊറേ പേടിച്ച് വീട്ടിൽ ഇരിക്കുകയായിരിക്കും അവൻ ഉള്ളിൽ ചിരിച്ചു ബൈക്ക് അൽപ സ്പീഡ് കൂട്ടി മുന്നോട്ട് നീങ്ങി അൽപ്പദൂരം കഴിഞ്ഞപ്പോൾ അതാ അവിടെ ഒരു കട തുറന്നിട്ടുണ്ട് അവിടെയും ചെക്കിങ്ങിനു ആരുമില്ല അവനു സന്തോഷമായി ആളുകൾ ചുമ്മാ പറയുന്നതാ പോലീസുകാരൻ പേടിച്ച് വീട്ടിൽ ഇരിക്കുകയായിരിക്കും അവൻ മെല്ലെ ബൈക്ക് നിർത്തി അവിടെ ഒരു കട തുറന്നിരിക്കുന്നു ചേട്ടാ കുടിക്കാൻ എന്താ ഉള്ളത് കടക്കാരൻ സോഡാ പെപ്സി ഇതൊക്കെ ഉള്ളൂ അവൻ തണുത്ത ഒരു പെപ്സി വാങ്ങി തൂണിൽ ചാരി നിന്നു കുടിച്ചു കാശ് കൊടുത്തിട്ട് പോയി മെല്ലെ ബൈക്കിന് അടുത്തെത്തി അതിൽ കയറി ഇരുന്നു ബൈക്ക് മെല്ലെ സ്റ്റാൻഡ് മാറ്റി ഉയർത്താൻ നോക്കി ബാലൻസ് പോകുന്ന പോലെ തോന്നി അവൻ മെല്ലെ ബാക്കിലേക്ക് നോക്കി ഒന്നുമില്ല തനിക്ക് തോന്നിയതായിരിക്കും അവൻ മുന്നോട്ടുനീങ്ങി അൽപ്പദൂരം കഴിഞ്ഞ് അതാ ഒരു വളവിൽ പോലീസ് നിൽക്കുന്നു അവൻ പെട്ടെന്ന് ബൈക്ക് നിർത്തി പക്ഷേ പോലീസുകാർ അവനെ കണ്ടിരുന്നു മോനെ ഇങ്ങോട്ട് വാ,,, അമ്മേ,,, പോലീസ് പിടിച്ച പെട്ടുപോകും അവൻ മെല്ലെ ചിരിച്ചു കൊണ്ട് വണ്ടി അവരുടെ അടുത്തു നിർത്തി പോലീസുകാരൻ എവിടെ പോയതാ ദീപു സാർ ഞാൻ ഒരു വിക്സ് പോലീസുകാരൻ ഒരു വിക്സ് മേടിക്കാൻ രണ്ടുപേരാണ് പോകുന്നേ ഇല്ല സാറേ ഞാൻ ഒറ്റയ്ക്ക് പോയത് അപ്പൊ പിന്നിലിരിക്കുന്ന അവൻ ആരാ ദീപു മെല്ലെ തിരിഞ്ഞു നോക്കി ഇത് ആരാണെന്ന് എനിക്കറിയില്ല സാർ നീ എന്തിനാ എന്റെ ബൈക്കിൽ കയറി ഇരിക്കുന്നത് ,, അപരിചിതൻ ചേട്ടനല്ലേ എന്നെ വിളിച്ചു കയറ്റിയത് പോലീസുകാരൻ എന്താ രണ്ടുപേരും കൂടി ഞങ്ങളെ കളിയാക്കുന്നത് ആണോ ദീപു സാർ എനിക്ക് അറിയില്ല ഇവനെ ഞാൻ വീട്ടിൽ നിന്നും തനിച്ച് വന്നേ ഇങ്ങോട്ട് മാറി നിന്നു നിനക്ക് ഇവനെ അറിയാമോ അപരിചിതൻ എനിക്ക് ചേട്ടനെ അറിയില്ല ഇപ്പോൾ ആ കടയിൽ വെച്ചാണ് പരിചയപ്പെട്ടത് പോലീസുകാരൻ പിന്നെ ഇവനോട് ചോദിക്കാതെ നീ എന്തിനാണ് ഇവന്റെ കൂടെ കയറിയത് അപരിചിതൻ ഞാൻ കയറിയത് അല്ല ചേട്ടൻ എന്നെ പിടിച്ചു കയറ്റിയ ദീപു സാർ ഇവൻ കള്ളം പറയുകയാണ് ഇവനെ എനിക്ക് അറിയില്ല പോലീസുകാരൻ ഇത് ഇങ്ങനെ വിട്ടാൽ ശരിയാകില്ല കോൺസ്റ്റബിൾ കേസ് കേസ് രജിസ്റ്റർ ചെയ്തു പേരും അഡ്രസ്സും ഐഡി കാർഡ് കാണിച്ചു കേസ് എടുക്കല്ലേ സാർ, നീ അങ്ങോട്ടും മാറിനിൽക്ക് നിന്റെ അഡ്രസ്സും ഐഡി കാർഡും എവിടെ അപരിചിതൻ എന്റെ കയ്യിൽ ഇല്ല പേര് പറഞ്ഞാൽ അറിയും പോലീസുകാരൻ സാർ എന്റെ പേര് കൊറോണ എന്നാ,, ഹ,, ഹ, ഹ അവൻ മെല്ലെ ചിരിച്ചു അവിടെയുള്ളവരെല്ലാം ഞെട്ടി ദീപു എന്തിനാ നീ കൊറോണ ആണെന്നോ നീയെന്തിനാ എന്റെ കൂടെ കൂടിയത് കടയിൽനിന്ന് കൂടിയതാ ദീപു ദൈവമേ ആവശ്യമില്ലാതെ പുറത്തിറങ്ങിയത് കൊണ്ട് ദേ,, ഇവനെപ്പോലുള്ള ഇവനെയൊക്കെ ചുമക്കേണ്ട ഗതി എനിക്ക് വന്നത് അമ്മ പറഞ്ഞതാ പോകേണ്ട എന്ന് ഇവനെ കൂട്ടി വീട്ടിൽ പോകാൻ കഴിയില്ല എന്നാൽ രണ്ടുപേരും കൂടി ഹോസ്പിറ്റലിൽ പോയി കിടക്ക് പോലീസുകാരൻ പറഞ്ഞു ആംബുലൻസ് വിളിക്ക് കൊറോണ സന്തോഷം കൊണ്ട് തുള്ളിച്ചാടി എന്റെ കുറെ കൂട്ടുകാർ അവിടെയുണ്ട് ആംബുലൻസ് വന്നു കൊറോണ ചാടി വണ്ടിയിൽ കയറി യാത്രയായി ദീപു ഇനി തിരിച്ചുവരുമോ എന്തോ,,, ഈ കാലഘട്ടം നമ്മൾ എല്ലാവരും സൂക്ഷിച്ച് വീട്ടിൽ തന്നെ കഴിയുക ഇതുപോലെ അപരിചിതർ നമ്മെ പിന്തുടരാതെ ഇരിക്കട്ടെ,,,,
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ