വരിവരിയായ് നെൽക്കതിരുകൾ കൊത്തി
പാറി വരുന്നു തത്തമ്മ ....
സ്വർണ്ണം പോൽ നിൻ ചുണ്ടിൽ തിളങ്ങും
കതിർ മണി കിട്ടിയതെവിടുന്നാ...?
പറയാം ഞാനെൻ പൊൻ ചങ്ങാതീ....
പച്ച വിരിച്ചൊരു പാടത്തിൽ ഞാൻ -
കണ്ടൂ സ്വർണ്ണക്ക തിരുകളെ ....
എൻ്റെ കിടാങ്ങൾക്കായി ഞാനാ -
സ്വർണ്ണക്കതിർ മണി പൊട്ടിച്ചു...
കണ്ടാലേറ്റം സന്തോഷിക്കും
വിശപ്പു മാറ്റും പൊൻ മക്കൾ ....
ചെല്ലത്തത്തേ കുഞ്ഞിത്തത്തേ....
വേണ്ടും കതിർ മണി കൊത്തിക്കോ...
ആ ചെറുപാടം എന്നുടെ പാടം
സന്തോഷത്തിൻ പൊൻ പാടം ....
വീണ്ടും വീണ്ടും കൊത്തിയെടുത്തോ
പൊൻ നിറമാർന്ന കതിർമണികൾ ....