ആർ കെ യു പി സ്കൂൾ ,വളപട്ടണം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ത‍ുരത്താം നമ‍ുക്ക് കോവിഡിനെ

"നാളെ അപ്പുവിന്റെ പിറന്നാളല്ലേ രാവിലെത്തന്നെ അമ്പലത്തിൽ പോകണം" അമ്മു അച്ഛനോട് പറ‍ഞ്ഞു. "അമ്മു അതിന് പുറത്തിറങ്ങാൻ പറ്റില്ലല്ലോ" അച്ഛൻ മറുപടി നൽകി. അതു കേട്ട് മുത്തശ്ശി പറഞ്ഞു. "ആ അതു ശരിയാ. പുറത്തിറങ്ങിയാൽ പോലീസ് പിടിക്കും.” "ശ്ശെടാ ഈ കോവിഡിനെക്കൊണ്ട് എന്ത് കഷ്ടമാണ്.ഒന്ന് പുറത്തിറങ്ങാൻ പോലും കഴിയുന്നില്ലല്ലോ. ഇത് എന്തൊരു കാലമാണ്.” അച്ഛൻ പറഞ്ഞു , "ആ അതൊക്കെ നമ്മുടെ കാലം, അന്ന് രോഗമില്ല, ഫോണില്ല, വലിയ വലിയ കെട്ടിടങ്ങളില്ല, എന്തിന് ആശുപത്രി പോലുമില്ല. അന്നൊക്കെ നാട്ടുവൈദ്യന്മാരാ.” മുത്തശ്ശി പറ‍‍ഞ്ഞു. "അമ്മൂമ്മേ എങ്ങനയാ ഈ രോഗം വന്നത്?” "ഇത് വരാൻ കാരണം വായു മലിനമാക്കുന്നതു കൊണ്ടും ശുചിത്വം ഇല്ലാത്തതു കൊണ്ടും പിന്നെ ഭക്ഷണരീതി കൊണ്ടുമൊക്കെയാണ്.” "അമ്മൂമ്മേ, എങ്ങനെയാണ് ശുചിത്വവും ഭക്ഷണരീതിയും കൊറോണ വരാൻ കാരണമാകുന്നത്?” "ശുചിത്വം ഇല്ലാത്തതുകൊണ്ടല്ലേ കൊറോണ ചൈനയിൽ വന്നത്. ഇന്നത്തെ ഭക്ഷണരീതി നമ്മുടെ രോഗപ്രതിരോധശേഷി നഷ്ടപ്പെടുത്തുകയും ചെയ്തു. ഈ രോഗം നമ്മുക്കിടയിൽ പടർന്നു പിടിക്കുകയാണ്.” "ഈ രോഗം ഇല്ലാതാക്കാൻ എന്താ ചെയ്യുക മുത്തശ്ശി?” "വീടും പരിസരവും വൃത്തിയാക്കുകയും വ്യക്തിശുചിത്വം പാലിക്കുകയും രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും ചെയ്താൽ മതി.”

ആരിഫ. കെ. പി
VI B ആർ.കെ.യു.പി സ്‍ക‍ൂൾ ,പാലോട്ട‍ുവയൽ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ