ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/പ്രവർത്തനങ്ങൾ/2024-25
2022-23 വരെ | 2023-24 | 2024-25 |
June-3പ്രവേശനോത്സവം
പ്രവേശനോത്സവം 2024 ജൂൺ 3ന് വീണ്ടും പുതിയ ഒരു അധ്യയന വർഷം കൂടി . പ്രവേശനോത്സവത്തിന് അസംബ്ളിയിൽ പുതിയകുട്ടികളും ബാക്കിഎല്ലാകുട്ടികളും ഒത്തു ചേർന്നു. SSLC കുട്ടികളിൽ Full A+ കരസ്ഥമാക്കിയവർക്ക് ക്യാഷ് പ്രൈസ് കൊടുത്തു . എല്ലാക്ലാസ്സിലും മധുരം വിതരണം ചെയ്‌തു .
June-5 പരിസ്ഥിതിദിനം
പരിസ്ഥിതിദിനത്തിനോട്അനുബന്ധിച്ച് Seed Clubന്റെ നേതൃത്വത്തിൽ തൈനട്ട് വാർഡ് മെമ്പർ ഉൽഘാടനം നിർവ്വഹിച്ചു,തൈകൾവിതരണം ചെയ്‌തു
June-11 Merit Day
SSLC കുുട്ടികൾക്ക് അണുബോധനചടങ്ങുകൾ ഉണ്ടായി . സ്കൂളിൽ പഠിച്ച എല്ലാ കുുട്ടികളും വിജയിച്ചു . 16 A + ഉണ്ടായിരുന്നു . Little Kites , JRC , Scout കുുട്ടികളും ഉണ്ടായിരുന്നു .
June-26 ലഹരിവിരുധദിനം
ലഹരിദിനത്തോട്അനുബന്ധിച്ച് സൈക്കിൾ റാലി,പ്ലാക്കാർഡ് നിർമാണം , ബോധവൽകരണ ക്ലാസ് നടത്തി .
June-21 യോഗ ദിനം
HM manager ജൂലി ടീച്ചർ എല്ലാവർക്കും യോഗ ദിനത്തിന്റെ ആശംസ പറഞ്ഞു.പി .ടി എ പ്രസിഡന്റ് രാജീവ് എംവി അധ്യക്ഷത വഹിച്ചു. ആളൂർ പോലീസ് ഇൻസ്‌പെക്ടർ ശ്രീ രാധാകൃഷ്ണൻ സർ ഉൽഘാടനംചെയ്തു .അരുൺ സർ പ്രശാന്ത് സർ എന്നിവരുടെ നേതൃത്വത്തിൽ യോഗ ദിനം ആരംഭിച്ചു .വിവിധ സ്കൂളിൽ യോഗ നടത്തി ,സന്തോഷത്തോടെയും ഉത്സാഹത്തോടയും കൂടി യോഗദിനം അവസാനിച്ചു .
June-21 Kutty Doctor
ജൂൺ 21 സീഡ്ക്ലബ്ബിന്റെ നേതൃത്വത്തിൽ കൂട്ടി ഡോക്ടർ എന്ന പ്രോഗ്രാം നടത്തി ഒരുക്ലാസ്സിൽ ഒരു കൂട്ടി ഡോക്ടർ ആളൂർ ഗവൺമെന്റ് ഹോസ്പിറ്റലാണ് നടത്തിയത് അഞ്ചു മുതൽ പത്തു വരെയുള്ള ക്ലാസ്സുകളിൽ ഫസ്‌റ്റഡിന്റെ ചുമതലനടത്തും .ഡോക്ടർ ഇവ്സ് കാത്‌റിൻ പ്രഥമശ്രുശൂഷ എന്ന വിഷയത്തിൽ ക്ലാസ് നടത്തി ഹെൽത് ഇൻസ്‌പെക്ടർ സുബ്രമണ്യൻ സർ പ്രശാന്ത് സർ നിമ്മി ടീച്ചർ നേതൃത്വംനൽകി .
വിവിധ club
Science Club
2024-2025 അധ്യയനവർഷത്തെ സൈൻസ് ക്ലബ്ബിന്റെ ഉൽഘടനം 24 / 06 / 24 തിങ്കളാഴ്ച്ച ഉച്ചക്ക് 1.00 മണിക്ക് hm ജൂലിൻ ജോസഫ് ടീച്ചറുടെ അധ്യക്ഷധയിൽ കുടുകയുണ്ടായി up ,hs sience അത്യാപകർ യോഗത്തിൽ പങ്കടുത്തു ഓരോ ക്ലാസ്സിൽനിന്നും അഞ്ചു കൂട്ടികൾ വിധം sience ക്ലബ്ബിൽ അംഗമായി ഈ യോഗത്തിൽ പങ്കടുത്തു .ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ചർച്ച ചെയ്തു ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതുമായി hs ,up വിഭാഗങ്ങളിൽ നിന്നും റെപ്രെസെന്റഷന് തിരഞ്ഞെടുത്തു sience ക്ലബ്ബിലേക്ക്.എല്ലാ മാസവും സയൻസ് ക്ലബ്ബിന്റെ ഒരു പ്രവർത്തനമെക്കിൽ നടത്തുവാൻ തീരുമാനിച്ചു യോഗത്തിൽ സിജി വര്ഗീസ് ടീച്ചർ നന്ദി പറഞ്ഞു
Urdu Club
അധ്യനവർഷത്തെ ഉർദു ക്ലുബ് ഉൽഘാടനം H.M ന്റെ അധ്യക്ഷതയിൽ 20/6/24 വ്യാഴായ്ച്ച ഉച്ചക്ക് 1 മണിക്ക് കുൂടുകയുണ്ടായി . എല്ലാ ഉർദുകുുട്ടികളും
ഹാജറായിരുന്നു . കൺവീനറായി ഗാഥ ജയചന്ദ്രൻ [XA] എന്ന കുുട്ടിയെയും ജോയിന്റ് കൺവീനറായി അനന്യ [VIIIA] എന്ന കുുട്ടിയെയും തിരഞ്ഞെടുത്തു.
ഉർദുകൂണ്ട് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നടത്താൻ തീരുമാനിച്ചു .
ജൂൺ 26 ലഹരി വിരുദ്ധ ദിനം
വിമുക്തി ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനത്തിൽ റാലി , പ്ലക്കാർഡ് നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ നടത്തി .
ജൂലൈ 5 ബഷീർ ചരമദിനം
ബഷീർ ചരമദിനത്തിൽ സിബി ടീച്ചറുടെയും ജിബി ടീച്ചറുടെയും നേതൃത്വത്തിൽ ആസ്വാദനകുറിപ്പ് മത്സരം ,കഥാപാത്ര അവതരണം ,പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തി .
ജൂലൈ 21 ചന്ദ്രദിനം
ചാന്ദ്ര ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമാണം ,ക്വിസ് മത്സരം സൈൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി .
ജൂലൈ 26 കാർഗിൽ വിജയദിനം
കാർഗിൽ വിജയദിനത്തിൽ സന്ദേശവും പോസ്റ്റർ നിർമ്മാണമത്സരവും സ്കൗട്ട് & ഗൈഡ്സിന്റെ നേതൃത്വത്തിൽ
ജൂലൈ 27 അബ്ദുൾകലാം ചരമദിനം
പ്രസംഗമത്സരം ,ചിത്ര രചനാമത്സരം, ക്വിസ് എന്നീ മത്സരങ്ങൾ റോസ്‌മേരി ടീച്ചറുടെയും സാഗർ മാഷെന്റെയും നേതൃത്വത്തിൽ അബ്ദുൾകലാം ചരമദിനത്തിൽ നടത്തി .
ജൂലൈ 28 ലോക പ്രകൃതി സംരക്ഷണ ദിനം
ലോക പ്രകൃതി സംരക്ഷണ ദിനത്തിൽ എക്കോ ക്ലബ്ബിന്റെ നേത്രത്വത്തിൽ സ്‌കൂൾ ക്യാമ്പ്സ് ശുചീകരണം ,വൃക്ഷതൈകൾ നടൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി .
ആഗസ്റ്റ് 6 ഹിരോഷിമാദിനം
ലാൽ മാഷ് ,സിനി ടീച്ചർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സുഡോക്കോ കൊക്ക് നിർമ്മിച്ച് ഹിരോഷിമദിനം വിദ്യാർത്ഥികളോടൊപ്പം ഭംങ്ങിയായി ആചരിച്ചു .
ഓഗസ്റ്റ് 9 നാഗസാക്കി ദിനവും ക്വിറ്റി ഇന്ത്യ ദിനവും
സോഷ്യൽ സൈനസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ക്വിസ് മത്സരവും പോസ്റ്റർ നിർമ്മാണ മത്സരവും നടത്തുകയുണ്ടായി .വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുത്ത് നല്ല വിജയങ്ങൾ കരസ്ഥമാക്കുകയും ചെയ്യ്തു .
ഓഗസ്റ്റ് 15 സ്വാന്ത്ര്യ ദിനം
സ്വതന്ത്ര ദിനത്തോടനുബന്ധിച്ച് പതാകയുയർത്തി ആരംഭിച്ചു .സ്കൗട്ട് & ഗൈഡ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ദേശഭക്തി ഗാനമത്സരം,ദേശിയ ഗാന മത്സരവും പ്രസംഗ മത്സരം തുടങ്ങിയ നിരവധി മത്സരങ്ങൾ നടത്തി ദിനം വളരെ ഭംഗിയായി ആചരിച്ചു .
സെപ്റ്റംബർ 5 അദ്ധ്യാപക ദിനം
അദ്ധ്യാപക ദിനത്തിൽ നിമ്മി ടീച്ചറുടെയും ഫെമി ടീച്ചറുടെയും നേതൃത്തത്തിൽ,ഗുരു വന്ദനം തുടങ്ങി വിവിധ പരിപാടികൾ നടത്തി .വിദ്യാർത്ഥികൾക്ക് മധുരം പകർന്ന് അന്നേ ദിവസം വളരെ ഭംഗിയായി നടന്നു .
സെപ്റ്റംബർ 14 ദേശീയ ഹിന്ദി ദിനം
ദിനാചരണത്തിന്റെ ഭാഗമായി ഹിന്ദി ഭാഷയിലായിരുന്നു അസംബ്ലി അവതരിപ്പിച്ചത് .സാഗർ മാഷ് ,ജൂസി ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ നടത്തി .
സെപ്റ്റംബർ 16 ഓസോൺ ദിനം
സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ക്വിസ് തുടങ്ങി വിവിധ മത്സരങ്ങൾ നടത്തി ദിനാചരണം വളരെ മനോഹരമായി തീർത്തു .
സെപ്‌റ്റംബർ 16 ലോക വിനോദസഞ്ചാരദിനം
സീഡ് ക്ലബിന്റെ നേതൃത്വത്തിൽ മൊബൈൽ ഫോട്ടോഗ്രാഫി മത്സരം നടത്തി . ഇതിലൂടെ വിദ്യാർത്ഥികൾക്ക് ഫോട്ടോഗ്രാഫി മേഖലകൾ വളരെ സുപരിചിതമാകാൻ സാധിച്ചു .
ഒക്ടോബർ 2 ഗാന്ധി ജയന്തി
സേവനദിനത്തിൽ സ്കൗട്ട്സ് & ഗൈഡ്സ് സംഘടനയുടെ നേതൃത്വത്തിൽ ശുചികരണ പ്രവർത്തനങ്ങൾ നടത്തി .ഇതിലൂടെ വിദ്യാർത്ഥികൾക്ക് സേവനമനോഭാവം വളർത്തിയെടുക്കുവാൻ സാധിച്ചു .മധുരം നൽകി ദിനാചരണം അവസാനിപ്പിച്ചു .
നവംബർ 14 ശിശു ദിനം
നിമ്മി ടീച്ചറുടെയും വിനി ടീച്ചറുടെയും ഗ്ലോറി ടീച്ചറുടെയും നേതൃത്വത്തിൽ ദിനാചരണത്തിന്റെ ഭാഗമായി വിവിധ കലാപരിപരിപാടികൾ നടത്തി .വിദ്യാർത്ഥികൾക്ക് മധുരം പകർന്ന് ദിനാചരണം ഭംഗിയായി തീർത്തു .
നവംബർ 28 സ്കൂളിന്റെ അഭിമാനതാരം എഡ്വിൻ സെബാസ്റ്റ്യന് സ്വീകരണം
സംസ്ഥാനതല ശാസ്ത്രമേളയിൽ അനിമേഷൻ വിഭാഗത്തിൽ മത്സരിച്ച് എഡ്വിൻ സെബാസ്റ്റ്യന് ഒന്നാം സ്ഥാനം ലഭിച്ചു തുടർന്ന് സ്കൂളിൽ വമ്പിച്ച സ്വീകരണം നടത്തി . പ്ലസ് വൺ വിദ്യാർത്ഥിയായ എഡ്വിൻ രണ്ടാം തവണയാണ് സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്നത്ത് .ഈ ചടങ്ങിൽ പ്രിൻസിപ്പാൾ ലൈസൻ സാർ അധ്യക്ഷത വഹിച്ചു .എച്ച് എം ജൂലിൻ ടീച്ചർ ,പി ടി എ പ്രസിഡന്റ് ,എം പി ടി എ പ്രസിഡന്റ് തുടങ്ങിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു .
ഡിസംബർ 14 ഉർജ്ജസംരക്ഷണ ദിനം
ക്വിസ് ,പ്രസംഗം തുടങ്ങി നിരവധി മത്സരങ്ങൾ എനർജി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി .കൂടാതെ ഊർജ്ജം പാഴാക്കരുത് എന്ന ആശയം വിദ്യാർഥികളിലേക്ക് എത്തിച്ചു .
ഡിസംബർ 22 ദേശീയ ഗണിത ദിനം
ഗണിത ദിനത്തിൽ സ്റ്റാർ നിർമ്മാണ മത്സരം ഗണിത ക്ലബിന്റെ നേതൃത്വത്തിൽ നടത്തി .വിദ്യാർത്ഥികളിൽ കലാവാസന വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ മത്സരം സംഘടിപ്പിച്ചത് .
ഡിസംബർ 20 ക്രിസ്തുമസ് ദിനാഘോഷം
ആർട്ട് ക്ലബിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷ വേളയിൽ കരോൾ ഗാന മത്സരം,പപ്പാ ഡാൻസ് മത്സരം തുടങ്ങി നിരവധി മത്സരങ്ങലാണ് നടത്തിയത് .ഈ മത്സരങ്ങൾ കുട്ടികൾ ആസ്വദിക്കുകയും പങ്കെടുക്കുകയും ചെയ്തു .