ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ജൂൺ 5 പരിസ്ഥിതി ദിനം

Social Science Clubന്റെ ആഭിമുഖ്യത്തിൽ ജൂൺ അഞ്ചിന് വൃക്ഷ തൈ നട്ടു കൊണ്ട് ഉൽഘാടനം  ചെയ്‌തു.

ജൂൺ 5 പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തുകയുണ്ടായി ചിത്രരചന ,പെൻസിൽ ,ഡ്രോയിങ് ,ഫോട്ടോ ,വീഡിയോ മത്സരങ്ങൾ എന്നിവ ഹൈസ്കൂൾ യുപി വിഭാഗങ്ങൾക്കായി പ്രത്യേകം നടത്തി . എല്ലാ വീട്ടിലും ഓരോ കറിവേപ്പില എന്ന സീഡ് ക്ലബ്ബിൻറെ ആശയം കൺവീനർ പ്രശാന്ത് മാസ്റ്റർ കുട്ടികൾക്ക് നൽകി .

മത്സരങ്ങളിൽ വിജയികളായവർക്ക് സ്കൂൾ അസംബ്ലിയിൽ സമ്മാനങ്ങൾ വിതരണം ചെയ്തു .

ഹിരോഷിമ  നാഗസാക്കിദിനം

ഹിരോഷിമ  നാഗസാക്കിദിനത്തോടനുബന്ധിച്ച യുദ്ധവിരുദ്ധ പോസ്റ്ററുകൾ ഉണ്ടാക്കുകയും യുദ്ധം മാനവരാശ്ശിക്ക് വിപത്ത് എന്ന വിഷയത്തെ കുറിച്ച്  ക്ലാസ് സങ്കടിപ്പിക്കുകയും ചെയ്‌തു .

ഓസോൺ ദിനം

ഓസോൺ ദിനത്തെ കുറിച്ച്‌ ഒരു അവബോധ ക്ലാസ് സങ്കടിപ്പിക്കുകയും ഉണ്ടായി .

ജലദിനം മണ്ണ് ദിനം

എന്നീ ദിവസങ്ങളിലെ പ്രാധാന്യത്തെക്കുറിച്ചുള്ള വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി .


ഉപജില്ലാ കലോത്സവം

നവംബർ 14 ,15 ,16 ,17 എന്നീ ദിവസങ്ങളിൽ നമ്മുടെ വിദ്യാലയത്തിലായിരുന്നു ഈ വർഷത്തെ ഉപജില്ലാ കലോത്സവം .പതിയായിരത്തോളം വിദ്യാർത്ഥികളാണ് പങ്കെടുത്തത് .ഈ പ്രോഗ്രാമിന്റെ ഡോക്യൂമെന്റഷന് നടത്തിയത് രാജർഷി ലൈറ്റ്‌ലെ കൈറ്റ്സ് വിദ്ധ്യാർത്ഥികളായിരുന്നു.

ഈ കലോത്സവം 10 വർഷത്തിൽ ഒരിക്കൽ ആണ് നടക്കുന്നത് . ഏറ്റുവും മികച്ചരീതിയിൽ ഡിജിറ്റൽ സാകേതിക വിദ്യകളോടെ നമ്മുടെ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ന്റെനേതൃത്വത്തിൽ ഭംഗിയായിയാണ് നടന്നത് . കലോത്സവത്തിൽ HS ,UP വിഭാഗത്തിന് സംസ്‌കൃത്തിൽ ഓവറോൾ ഫസ്റ്റ് ലഭിച്ചു .

ഉപജില്ലാതലത്തിൽ ഫസ്റ്റ് നേടിക്കൊണ്ട് കുട്ടികൾ ജില്ലാതലത്തിൽ മത്സരിക്കുകയുണ്ടായി .

    ഹിന്ദി ദിനാചരണം

സെപ്റ്റംബർ 14 മുതൽ 28 വരെ ഹിന്ദി പക്ഷാചരണം നടത്തപ്പെട്ടു.സുരീലി ഹിന്ദിയുടെ ഭാഗമായി ക്യാൻവാസിൽ കുട്ടികളെകൊണ്ട് കലാസൃഷ്ടികൾ ഒട്ടിച്ചും എഴുതിയും നടത്തപ്പെട്ടു ഹിന്ദി അസ്സെംബ്ലീ അവതരണം ഉണ്ടായിരുന്നു.HSST [ഹിന്ദി] വിഭാഗത്തിൽ നിന്നും വിരമിക്കുന്ന ശ്രീമതി ചുഷി ടീച്ചർ ഉത്ഘാടനം ചെയ്‌ത്‌ ആശംസകൾ നേർന്നു.കുട്ടികളുടെ സ്രെഷ്ടികൾ പോസ്റ്റർ ആയും കവിതയായും കഥയും അവതരണം ഉഡായിരുന്നു പുസ്തക പ്രേദർശനം സംഘടിപ്പിച്ചു .

Little Kites Freedom Fest  

ആ ദിവസത്തെ അസംബ്ലി little kites വിദ്യാർത്ഥികളാണ് ചെയ്‌തത്‌.ആ ദിവസത്തെ അസംബ്ലി വിദ്യാർത്ഥികൾക്ക് ആകർഷകമായിരുന്നു. വിദ്യാർത്ഥികൾലേക്കി കൂടുതൽ അറിവുകൾ freedom festലൂടെ നൽകാൻ കഴിഞ്ഞു .