ആർ.സി. അമല ബി.യു.പി.എസ്/അക്ഷരവൃക്ഷം/ആദ്യപാഠം

Schoolwiki സംരംഭത്തിൽ നിന്ന്
ആദ്യപാഠം

ആ പുഷ്പ്പം പുഞ്ചിരിതൂകി-
യതറിയുന്നുവോ....?
ആ വൃക്ഷ മാടിയുലയു-
ന്നത് കാണുന്നുവോ....?
കിളി ചൊല്ലും കവിത നീ
കേൾക്കുന്നുവോ..?

ഇല്ലാ... മനുഷ്യാ.. നീയറിയു -
ന്നില്ല പ്രകൃതിയെന്തെന്നു -
നീയറിയുന്നില്ല
നിനക്കു കണ്ണില്ല.. കാതില്ല..
മനമില്ല.. സ്റ്റേഹമില്ല..
നിനക്കറിയില്ല പ്രകൃതിയെ
ന്തെന്ന് പക്ഷെ അറിയാം
പ്രകൃതിനശീകരണം
എന്നാലും പ്രകൃതിയെ
കാണാത്ത അറിയാത്ത
നീയെന്തു വിഢി
നീയെന്തു വിഢി
പ്രകൃതി നിന്നുടെ മുന്നിൽ
കേഴുന്നു ഒരു തരി
സ്നേഹത്തിനായി
നിനക്കു വേണ്ടി ചിരിക്കുന്ന
പുഷ്പ്പത്തെ നീ കാണേണം
നീരദത്താൽ മൂടുന്ന നിലാ-
വിന്റെ ഭംഗി നീ കാണേണം
നിനക്കു വേണ്ടി പെയ്യും
മഴ നീയറിയേണം
പ്രകൃതിയാണമ്മ
പ്രകൃതിയാണമ്മ
പ്രകൃതിപാഠം നീ പഠിക്കാതെ
മറ്റെല്ലാം പഠിച്ചിട്ടെന്തു കാര്യം
പ്രകൃതിയാണാദ്യപാഠം
ആദ്യപാഠം .
 

ദിയ.പി
6 സി ആർ.സി. അമല ബേസിക്ക് യു.പി സ്കൂൾ
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത