ആർ.സി.യു.പി.എസ് കയ്‌പമംഗലം/അക്ഷരവൃക്ഷം/കൊറോണ വൈറസ്
കൊറോണ വൈറസ്
മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസ്സുകളാണ് കൊറോണ വൈറസ്സുകൾ. ഇവ സാധരണ ജലദോഷപ്പനി മുതൽ സിവിയർ എക്യുട്ട് റെസ്പിറേറ്ററി സിന്ഡ്രോം (സാർസ് ), മിഡ്‌ഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (മെർസ്സ്), കോവിഡ് -19 എന്നിവ വരെ ഉണ്ടാക്കാൻ ഇടയാകുന്ന ഒരു വലിയ കൂട്ടം വൈറസ്സുകളാണ് .
മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളത്തെ ബാധിക്കുന്ന ജലദോഷം, ന്യൂമോണിയ, സിവിയർ എക്യുട്ട് റെസ്പിറേറ്ററി സിന്ഡ്രോം(സാർസ്) ഇവയുമായി ബന്ധപെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കാം.1937 ലാണ് ആദ്യമായി കൊറോണാ വൈറസിനെ തിരിച്ചറിഞ്ഞത്. സാധാരണ ജലദോഷത്തിന് 15 മുതൽ 30% വരെ കാരണം ഈ വൈറസുകളാണ്. കഴിഞ്ഞ 70 വർഷങ്ങളായി കൊറോണ വൈറസ് എലി, പട്ടി, പൂച്ച, ടർക്കി, കുതിര, പന്നി, കന്നുകാലികൾ എന്നിവയെ ബാധിക്കാം എന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി.
മൃഗങ്ങൾക്കിടയിൽ പൊതുവേ ഇത് കണ്ടു വരുന്നുണ്ട്. സൂനോട്ടിക് എന്നാണ് ശാസ്ത്രജ്ഞർ ഇവയെ വിശേഷിപ്പിക്കുന്നത്, അതായത് ഇത്തരം വൈറസുകൾ മൃഗങ്ങളിൽനിന്നും മനുഷ്യനിലേക്ക് പകരുന്നവയാണ്. ജലദോഷവും ന്യൂമോണിയയും ഒക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ സാർസ്, ന്യൂമോണിയ, വൃക്കസ്തംഭനം എന്നിവയുമുണ്ടാകും. മരണവും സംഭവിക്കാം.
|