ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി/അക്ഷരവൃക്ഷം/പോരാട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
പോരാട്ടം

ഹേയ് പ്രകൃതിയെ...

സ്നേഹത്തിന്റെയും, സൗന്ദര്യത്തിന്റെയും,സാന്ത്വനത്തിന്റയും,സന്തോഷത്തിന്റെയും,എല്ലാത്തിനുമുപരി ക്ഷമയുടെയും പ്രതിബിംബം ആയ നി ഇന്ന് പ്രതികാര ജ്വാലയിൽ ആഞ്ഞടികുന്നത് എന്തുകൊണ്ടാണ്???

പ്രതികാര ജ്വാല ആണെന്ന് ബോധ്യപ്പെട്ടു അല്ലേ.....എനിക്ക് നഷ്ടപ്പെട്ടത് എന്തെങ്കിലും ഈ മനുഷ്യന് തിരിച്ച് തരാൻ കഴിയുമോ????

എന്നിൽ നിന്ന് ഈ ഹതബാഘിയായ മനുഷ്യർ പറിച്ച് എടുതതൊന്നെങ്ങിലും തിരികെ തരാൻ കഴിയുമോ????

അങ്ങ് പറഞ്ഞപോലെ സ്നേഹത്തിന്റെയും,ക്ഷമയുടെയും,സൗന്ദ്ര്യത്തിന്റെയുമോക്കെ ബിംബം ഉദിച്ച് നിന്ന എന്നെ പിച്ചിച്ചീന്തി ഇല്ലെ.......ഒന്നും തിരിച്ച് പ്രതീക്ഷിക്കാതെ അല്പം പോലും സ്വാർഥത ഇല്ലാതെ തന്നാൽ കഴിയവുന്നതെലാം നൽകിയിട്ടും രാക്ഷസന്മാർ ആയ മനുഷ്യർ എന്നെ പിച്ചിച്ചീന്തി....ഒരു മാതാവ് തന്റെ കുഞ്ഞിനെ പാലൂട്ടി വളർത്തുന്ന പോലെയാണ് ഞാൻ അവർക്ക് സ്നേഹവും കരുതലും നൽകി വളർത്തിയത്. ഇന്ന് ആ മക്കൾ തന്നോളം വളർണപ്പോ ഈ അമ്മയേ വലിച്ചെറിഞ്ഞു......കാടുകൾ വെട്ടിത്തെളിച്ച്, മണൽ വാറിയും,നദികൾ മലിനമാക്കി എന്നിലെ സൗന്ദര്യം അവർ ഇല്ലാതാക്കി ,എന്നെ വികൃതയാക്കി ഇരുട്ടിലേക്ക് വലിച്ചെറിഞ്ഞു......... ആ ഇരുട്ടിൽ നിന്ന് എന്നെ കരകറ്റാൻ എന്റെ മക്കൾ ആരും വന്നില്ല.....

തന്നെ വലിച്ച് കീറി ഈ നിലയിൽ ആക്കിയ മനുഷ്യന്...... ക്രുര രായ മനുഷ്യരോട് ..പ്രതികാരം ചെയ്യണം.ആ വിജനമായ ഇരുട്ടിൽ നിന്നും ഉയിർത്തെഴുന്നേറ്റു ഞാൻ....തന്നെ ഇല്ലാതാക്കിയ മനുഷ്യർക്ക് നേരെ പ്രതികാരത്തിന്റെ വലകൾ വീശി......ആ വലയിൽ കുടുങ്ങിയ...ഓരോരുത്തരും ഇന്ന് കൈകൂപ്പി അപേക്ഷിക്കുകയാണ് എന്നോട്.......

എന്റെ പ്രതികാരം ഇനിയും തുടരും........മനുഷ്യന്റെ നീചമായ കൈകൾ എന്ന് എന്നെ തൊടാൻ മടികുന്നോ അതുവരെ ഞാൻ പോരാടും........ .....പൊരുതും.................

Sreekrishnan.P
8.F R.P.M.H.S Panangattiri
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം