ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി/അക്ഷരവൃക്ഷം/കൊറോണ വൈറസ്
കൊറോണ വൈറസ്
ചൈനയിലെ ഒരു ഗോര വനത്തിൽ കൊറോണ എന്ന പേരുള്ള വൈറസ് താമസിച്ചിരുന്നു. അവയ്ക്ക് പുറത്ത് ജീവിക്കാൻ കഴിയില്ല ഏതെങ്കിലും ജീവികളുടെ ആന്തരിക അവയവങ്ങളിൽ പ്രവേശിച്ചാണ് അവ ജീവിച്ചിരുന്നത് . പുറത്തു വന്നാൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ അവരുടെ പണി കഴിയും. എലി, പന്നി, വവ്വാൽ ,കുറുനരി തുടങ്ങിയ ജീവികളെയാണ് സാധാരണ ആദിദേയ ജിവികളായി കൊറോണ തിരഞ്ഞെടുക്കാറ് ഈ കൊറോണ ആദിദേയ ജീവികൾക്ക് രോഗം വരുത്താറില്ല. ഒരു കാട്ടുപന്നിയിലായിരുന്നു ഈ കൊറോണയുടെ താമസം. ഇങ്ങനെയിരിക്കെ ചൈനയിലെ കാട്ടിലേക്ക് ഒരു നായാട്ടുകാരനും സംഘവും കടന്നു വന്നു. നിയമങ്ങളെ കാറ്റിൽ പറത്തി അവർ അനേകം മൃഗങ്ങളെ ചുട്ടു വീഴ്ത്തി കൂട്ടത്തിൽ കൊറോണ പാർത്തിരുന്ന കാട്ടുപന്നിയെയും . ചത്തുവീണ മൃഗങ്ങളെയെല്ലാം വണ്ടിയിലാക്കി വുഹാൻ എന്ന പട്ടണത്തിലേക്ക് കൊണ്ടുപോയി വിറ്റു. കൊറോണ പേടിച്ചുവിറച്ചു.ചൈനക്കാർ മൃഗങ്ങളെയെല്ലാം കമ്പിയിൽ തൂക്കി ചുട്ടി തിന്നും. കൂട്ടത്തിൽ കൊറോണയും ചാവും .കൊറോണയുടെ ഭാഗ്യത്തിന് ഇറച്ചിവെട്ടുകാരൻ കൊറോണ പാർത്തിരുന്ന പന്നിയുടെ വയറ് തുറന്നു ആ തക്ക സമയം നോക്കി ഇറച്ചിവെട്ടുകാരന്റെ കൈയ്യിലേക്ക് കൊറോണ കയറി പറ്റി. അയാൾ മൂക്കു ചൊറിഞ്ഞപ്പോൾ ശ്വാസനാളo വഴി ശ്വാസകോശത്തിലേക്കും കൊറോണ പ്രവേശിച്ചു. കുറച്ചു സമയം കൊണ്ടു തന്നെ കോശവിഭജനം നടത്തി ഇരട്ടിക്കിരട്ടിയായി മാറാനുള്ള കഴിവ് ഇവയ്ക്കുണ്ട് .ഇനി ഈ ഇറച്ചിവെട്ടുകാരന്റെ ശരീരത്തിൽ നിന്നും വീട്ടുകാർക്കും അയൽക്കാരിലേക്കുമെല്ലാം ഈ കൊറോണ പ്രവേശിക്കും .പ്രവേശിച്ച ശരീരത്തെയെല്ലാം നശിപ്പിക്കാനുള്ള കഴിവും കൊറോണക്കുണ്ട് .ഇങ്ങനെ കോശവിഭജനം നടത്തി മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന ഈ കൊറോണ രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്കും സഞ്ചാരം തുടങ്ങി. അങ്ങനെ ചൈനയിലെ വുഹാനിൽ നിന്നെത്തിയ കൊറോണ വൈറസ് ലോകത്തെ | മുഴുവൻ കണ്ണീരിലാഴ്ത്തിയ കോവിഡ് - 19 എന്ന മഹാമാരിയായ് അറിയപ്പെട്ടു. ഒരു ശരീരത്തിൽ നിന്നും മറ്റൊരു ശരീരത്തിലേക്ക് പ്രവേശിച്ചു കൊണ്ടിരിക്കുന്ന ഈ കൊറോണയ്ക്കും ഒരു ഹൃദയമുണ്ട് . കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ പുഞ്ചിരിക്കു മുമ്പിൽ കൊറോണ കരഞ്ഞിട്ടുണ്ട്. വൃദ്ധരുടെ വരണ്ട കൈകളിൽ ചുംബിച്ചിട്ടുണ്ട്.എന്നിരുന്നാലും കൊറോണയ്ക്ക് ഒരു ദൌത്യമുണ്ട്. മനുഷ്യർ ഇന്ന് നശിപ്പിച്ചു കൊണ്ടിരിക്കുന്ന പ്രകൃതി ഏൽപ്പിച്ച ദൌത്യം .പ്രകൃതിയുടെ നിലനിൽപ്പിന് അനിവാര്യമായ ദൌത്യം ആ ദൌത്യം പൂർത്തിയാക്കാനാണ് കൊറോണ ശ്രമിക്കുന്നത്.......
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |