ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/പ്രവർത്തനങ്ങൾ/ജൈവപച്ചക്കറിത്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

2018 - 2019 വർഷത്തെ വിഷരഹിത പച്ചക്കറി കൃഷി ഉദ്‌ഘാടനം വാർഡ് മെമ്പർ ശ്രീമതി കാഞ്ചന നിർവഹിച്ചു. അധ്യാപകരും, രക്ഷിതാക്കളും, കുട്ടികളും ചേർന്ന് വേണ്ട, പയർ, മത്തൻ, മുളക് എന്നിവ നട്ടു. വാഴ, കാപ്പ എന്നിവക്ക് വളപ്രയോഗവും നടത്തി. ഓരോദിവസവും ഓരോ ക്ലാസ്സിലെ കുട്ടികൾക്ക് ചെടികൾ പരിപാലിക്കാൻ ചുമതല നൽകി.

കൃഷി രീതികൾ പരിചയപ്പെടാനും കൃഷിപ്പണികളിൽ ഏർപ്പെടാനും കുട്ടികക്ക് അവസരം ലഭിച്ചു. ഈ പ്രചോദനം ഉൾക്കൊണ്ട് കുട്ടികൾ രക്ഷിതാക്കളുടെ സഹായത്തോടെ വീടുകളിൽ പച്ചക്കറികൾ നട്ടുവളർത്തി.

സ്കൂൾ കൃഷിയിൽ നിന്നുകിട്ടിയ വിളവുകൾ ഉച്ച ഭക്ഷണത്തിനു ഉപയോഗിച്ചു.