ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/പ്രവർത്തനങ്ങൾ/കോളനി സന്ദർശനം

Schoolwiki സംരംഭത്തിൽ നിന്ന്

കോളനി സന്ദർശനം

നല്ലപാഠം പ്രവർത്തനങ്ങൾ സ്കൂളിനടുത്തുള്ള മല്ലൻചള്ള എസ്‌ ടി കോളോണിയിലേക്കും വ്യാപിപ്പിക്കാൻ കഴിഞ്ഞു. മല്ലൻചള്ള എസ് ടി കോളണിയിൽ 22 വീടുകളിലായി 35 ഓളം കുടുംബങ്ങൾ താമസിക്കുന്നു. ഇവിടെ ഉള്ള കുട്ടികൾ സ്കൂളിൽ പോകാൻ താല്പര്യം കാണിക്കാറില്ല. രക്ഷിതാക്കളിലും ബോധവത്കരണം ആവശ്യമാണ്. കുട്ടികളിലും മുതിർന്നവരിലും കാണുന്ന ആത്മഹത്യാ പ്രവണത തടയുന്നതിനായി ജില്ലകൾതോറും പ്രവർത്തിച്ചുവരുന്ന ചങ്ങാതി ഗ്രൂപ്പ് അംഗങ്ങൾ കോളനി സന്ദർശിച്ചു. അമ്മമരുമായി ചങ്ങാത്തം നടത്തി.  അതോടൊപ്പംതന്നെ അവിടെ ഉണ്ടായിരുന്ന 30 കുട്ടികളുമായി സംവദിക്കാൻ കഴിഞ്ഞു. രസകരമായ ആംഗ്യപ്പാട്ടുകളും, കഥകളും, കളികളും അവരെ ഏറെ രസിപ്പിച്ചു. പുസ്തകങ്ങളും ചായക്കൂട്ടുകളും നൽകി. അവരെ വരയുടെ ലോകത്തെത്തിക്കാൻ കഴിഞ്ഞു. കുട്ടികൾ മനോഹരമായ ചിത്രങ്ങൾ വരച്ചു. ചങ്ങാതി ഗ്രൂപ്പ്  അംഗങ്ങളായ ശ്രീജിത്ത്, ഷീന, ബിജു മോൻ, മേരി, സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു. പ്രധാനാധ്യാപിക അനിലാകുമാരി, റഷീദ്, ലത, എന്നിവർ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.