ഒരിക്കൽ ഒരിടത്ത് ഒരു അപ്പു കുറുക്കൻ ഉണ്ടായിരുന്നു.അപ്പു കുറുക്കൻ ഒരു മണ്ടനായിരുന്നു.
ഒരു ദിവസം കുറുക്കൻ വിശന്നു വലഞ്ഞ് ഇരിക്കുകയായിരുന്നു. ആ വഴി വന്ന കിച്ചു കുറുക്കൻ ചോദിച്ചു,
"എന്താ അപ്പു ചിന്തിച്ചിരിക്കുന്നത് ?"
"വിശക്കുന്നു."
അപ്പുവും കിച്ചുവും ഭക്ഷണം തേടി നാട്ടിലേക്ക് ഇറങ്ങി.അവർ നടന്ന് നടന്ന് കുട്ടൻ ചേട്ടന്റെ വീട്ടിലെത്തി.മുറ്റത്ത് രണ്ടു കോഴികളെ അപ്പുവും കിച്ചുവും കണ്ടു.
സൂത്രശാലികളായ കോഴികൾ കുട്ടൻ ചേട്ടന്റെ അടുത്തേക്ക് ഓടിച്ചെന്നു പറഞ്ഞു :"മുറ്റത്ത് രണ്ടു കുറുക്കന്മാർ".
ഇത് കേട്ട കുട്ടൻ ചേട്ടൻ വടി എടുത്ത് കുറുക്കന്മാരെ അടിച്ച് ഓടിച്ചു.
അപ്പുവും കിച്ചുവും തിരിച്ച് കാട്ടിലേക്ക് തന്നെ ഭക്ഷണം തേടി പോയി.