ആർ.എം.എൽ.പി.എസ് വേലൂർ/അക്ഷരവൃക്ഷം/ശുചിത്വം മഹത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം മഹത്വം

അന്ന് വ്യാഴാഴ്ച ആയിരുന്നു അന്നത്തെ അസംബ്ലി നടത്തിയത് മൂന്നാം ക്ലാസ് വിദ്യാർത്ഥികളാണ്. അസംബ്ലി കഴിഞ്ഞ് എല്ലാവരും ക്ലാസ്സിലെത്തി. നല്ല രീതിയിൽ അസംബ്ലി നടത്തിയതിന് ടീച്ചർ കുട്ടികളെ അഭിനന്ദിച്ചു. ക്ലാസ് ലീഡർ മിഥുൻ എഴുന്നേറ്റു നിന്ന് ടീച്ചറോട് പറഞ്ഞു. ഇന്ന് അനു അസംബ്ലിയിൽ പങ്കെടുത്തില്ല ടീച്ചർ. ടീച്ചർ അനുവിനെ വിളിച്ചു ചോദിച്ചു, എന്താണ് അസംബ്ലിയിൽ പങ്കെടുക്കാതിരുന്നത്? അനു പറഞ്ഞു. ഞാൻ ക്ലാസിൽ വന്നപ്പോൾ ക്ലാസ് ആകെ വൃത്തികേടായി കിടക്കുകയായിരുന്നു. അതുകൊണ്ട് അവിടെ എല്ലാം വൃത്തിയാക്കി. നെഞ്ചിലെ പൊടി എല്ലാം തട്ടി. ഡെസ്കും ബെഞ്ചും ശരിയാക്കിയിട്ടു. അപ്പോഴേക്കും അസംബ്ലി തുടങ്ങിയിരുന്നു. അതുകൊണ്ടാണ് ഞാൻ അസംബ്ലിയിൽ വരാതിരുന്നത്. ഇതുകേട്ട് ടീച്ചർ അവളെ അഭിനന്ദിച്ചു. അനുവിനെ സഹായിക്കാൻ കുറച്ചുപേർ കൂടി വന്നിരുന്നെങ്കിൽ അസംബ്ലിക്ക് മുന്നേതന്നെ ക്ലാസ്സ് വൃത്തിയാക്കുവാൻ അവൾക്ക് കഴിയുമായിരുന്നു എന്ന് ടീച്ചർ മറ്റു കുട്ടികളെ ഓർമ്മപ്പെടുത്തി. ഇത് എല്ലാവർക്കും ഒരു പാഠം ആയിരിക്കണം. വ്യക്തിശുചിത്വം പാലിക്കുന്നതിന് ഒപ്പം പരിസര ശുചിത്വവും പാലിക്കണം.

അൽജിയ കെ.എ
3a ആർ.എം.എൽ.പി.എസ് വേലൂർ
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ