തേച്ചിടേണം, തേച്ചിടേണം
പല്ലു നന്നായി തേച്ചിടേണം
നിത്യവും രണ്ടു നേരം തേച്ചിടേണം
കുളിച്ചിടേണം, കുളിച്ചിടേണം
വൃത്തിയായി കുളിച്ചിടേണം
നിത്യവും രണ്ടു നേരം കുളിച്ചിടേണം
മുറിച്ചിടേണം, മുറിച്ചിടേണം
നഖങ്ങൾ മുറിച്ചിടേണം
വളർന്നിടുമ്പോൾ മുറിച്ചിടേണം
ധരിച്ചിടേണം, ധരിച്ചിടേണം
ശുചിയായ വസ്ത്രം ധരിച്ചിടേണം
ചീകിടേണം, ചീകിടേണം
മുടി നന്നായി ചീകിടേണം
ധരിച്ചിടേണം ധരിച്ചിടേണം
ചെരുപ്പുകൾ ധരിച്ചിടേണം
പുറത്തേക്കുപോകുമ്പോൾ ധരിച്ചിടേണം