സഹായം Reading Problems? Click here

ആർ.എം.എൽ.പി.എസ്സ്.മണനാക്ക്/അക്ഷരവൃക്ഷം/സുന്ദര ഭൂമിയ്ക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
സുന്ദര ഭൂമിയ്ക്കായ്

വരൂ വരൂ നമുക്ക് അണിചേരാം
ശുചിത്വ സുന്ദര ഭൂമിയ്ക്കായി .
വീട്ടിൽ നിന്ന് തുടങ്ങണം നാം .
വൃത്തിയും ശുദ്ധിയും കരുതലും .
പല്ലുകൾ വൃത്തിയാക്കി, കൈകൾ കഴുകി,
കാലുകൾ കഴുകി, മുഖവും കഴുകീടാം .
സോപ്പുകൊണ്ട് അണുക്കളെ അകറ്റാം .
കുളിച്ചൊരുങ്ങാം സ്കൂളിലേക്ക് .
തുമ്മലും ചീറ്റലും ഉണ്ടായാൽ
കരുതാം നമുക്കൊരു ചെറുതൂവാല .
ഒഴിവു നേരം ധാരാളം വെളളം കുടിച്ച്,
ഇടയ്ക്കിടെ കൈകൾ കഴുകി
ഉറപ്പു വരുത്താം നമ്മുടെ ആരോഗ്യം .
മാറാവ്യാധികൾ അകലട്ടെ
കൈകൾ കഴുകി, കാലുകൾ കഴുകി
കയറാം നമുക്ക് വീട്ടിലേക്ക് .
വ്യക്തി ശുചിത്വവും, പരിസരശുചിത്വവും
വേണം നമുക്ക് നല്ലൊരു നാളേക്ക് .
ഒരുക്കിയെടുക്കാം നമ്മുടെ ഭൂമിയെ,
മാറ്റാം നല്ലൊരു ശുചിത്വസുന്ദര ഭൂമിയായ്
 

അനന്ദു . എസ്
4 എ ആർ.എം.എൽ.പി.എസ്സ്.മണനാക്ക്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത