ആർ.എം.എച്ച്.എസ്. മേലാററൂർ/അക്ഷരവൃക്ഷം/നവ പ്രതീക്ഷകളുമായി

Schoolwiki സംരംഭത്തിൽ നിന്ന്
നവ പ്രതീക്ഷകളുമായി

അറിയാതെ തികട്ടി വന്നൊരാ ഗദ്ഗദം
മറക്കാൻ പാടുപെടുന്നീ
പെറ്റമ്മയാം പ്രകൃതി
എന്തിനായ് ഈ
വേദന നൽകിടുന്നൂ
പെറ്റു പോറ്റിയൊരാ മക്കൾ
ഇനിയും എത്രനാൾ
ഇങ്ങനെ എന്നു വ്യഥയാൽ
പ്രകൃതി ഓർക്കവേ
ചിറകടിച്ചു വന്ന -ചെറു
കിളി മൊഴിഞ്ഞൂ
എനിക്കു ശ്വാസം മുട്ടുന്നു
ഇനിയും എന്തിനീ ഭൂമിയിൽ ജീവിതം
കിളിമകൾ പാടാൻ മറന്ന്
ഭൂമിയെ വീക്ഷിക്കുന്നു
കുളിർക്കാറ്റ് വീശാൻ മറന്ന് അവിടിവിടെ
ഒളിച്ചിരിക്കുന്നു
നദികൾ ചിന്നിച്ചിതറുന്നു
മലകൾ ഭയത്താൽ വിറച്ച്
ഭൂമിയെ കെട്ടിപ്പിടിക്കുന്നു
മരങ്ങൾ പൂക്കാൻ മറന്ന്
ആഴങ്ങളിലേക്ക് വേരുകൾ ഊന്നുന്നു
സൂര്യൻ സ്വയം മറന്ന് - തീക്ഷ്ണമാം വിധം
കത്തിജ്ജ്വലിക്കുന്നു
അപ്പഴും അതാ ഭൂമിതൻ
മാറിൽ കിളിർത്തു വരുന്നൂ
ഭംഗിയോലും കുഞ്ഞുപൂച്ചെടി
പുതു ലോകം സ്വപ്നം
കണ്ടു കൊണ്ട്, നവ
പ്രതീക്ഷകളുമായി----

ഫിദ പാതാരി
9 K ആർ.എം.എച്ച്.എസ്. മേലാററൂർ
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത