ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/അക്ഷരവൃക്ഷം/ കരുതലോടെ മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
കരുതലോടെ മുന്നേറാം      


കോവിഡ് 19 എന്ന മഹാമാരി പടർന്നുപിടിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ലോകം ഇന്ന് കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്.അതിവികസിത രാജ്യങ്ങളായ അമേരിക്കയും സ്പെയിനുമൊക്കെ മുട്ടുകുത്തിക്കൊണ്ടിരിക്കുന്ന ഇടത്ത് ഇന്ത്യയും ഒപ്പം നമ്മുടെ കൊച്ചുകേരളവും ആത്മവിശ്വാസത്തോടെ അതിജീവിച്ചുകൊണ്ടിരിക്കുകയാണ്.രോഗപ്രതിരോധത്തിനും ശുചിത്വത്തിനും ഒക്കെ ഏറെ പ്രാധാന്യം കൽപിക്കേണ്ട സമയം കൂടിയാണിത് .ഈ അവസരത്തിൽ എന്നല്ല ഏതവസരത്തിലും അതൊരു സമൂഹ്യ നന്മ കൂടിയാണ് ശുചിത്വം അത് ഒരു വ്യക്തിയിൽ നിന്നും ആരംഭിച്ച് അവരുടെ കുടുംബത്തിലേക്കും പരിസരങ്ങളിലേക്കും തുടർന്ന് സമൂഹത്തിലേയ്ക്കും പരക്കേണ്ട ഒന്നാണ്.പരിസ്ഥിതി ശുചിത്വം ഇതിൽ പ്രധാനപ്പെട്ട ഒന്നാകുന്നു .അത് പാലിക്കാത്തിടത്തോളം നാം ഒട്ടനവധി രോഗങ്ങൾക്ക് കീഴ്പെടേണ്ടിവരും. പരിസ്ഥിതി ശുചിത്വം ഇല്ലാത്ത സാഹചര്യങ്ങളിൽ കൊതുക്,എലി, സൂക്ഷ്മജീവികൾ ആയ ബാക്ടീരിയ, വൈറസ് തുടങ്ങിയവ പെരുകുകയും അനുബന്ധമായി കോളറ, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങൾ പടർന്നു പിടിക്കാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു. ഇതിൽ വൈറസ് രോഗങ്ങൾ നാം വളരെയധികം സൂക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ പരിസ്ഥിതി ശുചിത്വം പാലിക്കുക എന്നുള്ളത് സ്വന്തം സുരക്ഷയോടൊപ്പം സമൂഹത്തോടുള്ള കടമ കൂടിയാണ്. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ് ഉണ്ടാവുകയുള്ളൂ.ആരോഗ്യമുള്ള ശരീരം എന്ന് പറയുമ്പോൾ അതിന് മികച്ച രോഗപ്രതിരോധശേഷി ഉണ്ടാവണം. സ്വാഭാവിക രോഗപ്രതിരോധശേഷി പാലിക്കുന്നതിന് നമ്മുടെ ഭക്ഷണരീതികൾക്ക് വളരെയേറെ പ്രാധാന്യമുണ്ട്.പോഷകഘടകങ്ങൾ വേണ്ട അളവിൽ ശരീരത്തിന് ലഭിക്കേണ്ടതുണ്ട്.പച്ചക്കറികൾ,പഴവർഗങ്ങൾ,ഇലക്കറികൾ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ദിവസവും രണ്ട് ലിറ്റർ വെള്ളം കുടിക്കണം. ഇവയ്ക്കൊപ്പം തന്നെ വ്യായാമവും ആവശ്യമാണ്.നമ്മുടെ തിരക്കിട്ട ജീവിതത്തിൽ ഇവയൊക്കെ ചിന്തിക്കാനും പ്രവർത്തിക്കുവാനും സമയം കണ്ടെത്തുന്നില്ല എന്നതാണ് സത്യം. അതുകൊണ്ടുതന്നെ എളുപ്പവഴികൾ തേടുന്നു. ചെറിയ രോഗങ്ങളെ പോലും അതിജീവിക്കാൻ കഴിയാതെ നിരന്തരം ആശുപത്രികളെ സമീപിക്കുന്ന സ്ഥിതിയാണ് ഇന്ന് കാണാൻ കഴിയുന്നത്. പരിസ്ഥിതി ശുചിത്വം പാലിക്കുകയും രോഗപ്രതിരോധത്തിൽ ശ്രദ്ധ ചെലുത്തുകയും ചെയ്തു കൊണ്ട് നമുക്ക് വലിയൊരു സമൂഹ്യ നന്മയിൽ പങ്കാളികളാകാം.

ശ്രീഹരി
8 രാജാ രവി വർമ്മ ബോയ്സ് വിഎച്ച് എസ്‌ എസ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം