സഹായം Reading Problems? Click here


ആശ്രമം ഗവ.എൽ പി എസ് പുലിയന്നൂർ/അക്ഷരവൃക്ഷം/മരങ്ങൾ നടാം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
മരങ്ങൾ നടാം

എന്തൊരു ചൂടാണ് പുറത്തിറങ്ങാനാവുന്നില്ലല്ലോ? മിന്നുമുയൽ ചിന്തിച്ചു. കിട്ടനണ്ണാനും കറുമ്പിക്കാക്കയും മീനുത്തത്തയും നീലുമാനുമെല്ലാം ഇങ്ങനെതന്നെ ഓർത്തു. വീട്ടിലിരുന്നിട്ട് സമയം പോകുന്നുമില്ല. ഒരു വിധത്തിൽ വൈകുന്നേരമായി. അവർ മാവിൻചുവട്ടിൽ ഒത്തുകൂടി. ഇതിനെന്താണൊരു പോംവഴി. കൂട്ടത്തിൽ പ്രായമുള്ള കറുമ്പനാന പറഞ്ഞു. ഈ മാവിൻചുവട്ടിൽ നല്ല തണുപ്പല്ലേ. നമുക്കിതു പോലെ കുറെ മരങ്ങൾ നടാം. പണ്ട് ഇവിടെല്ലാം മരങ്ങളായിരുന്നു. അന്ന് ഇതുപോലെ ചൂടില്ലായിരുന്നു. ഇതു നല്ല ഐഡിയ. അവരെല്ലാവരും ചേർന്ന് മരങ്ങൾ നടാൻ തീരുമാനിച്ചു.

അരുൺ ശ്രീജിത്ത്
2 എ ആശ്രമം ഗവ.എൽ.പി.എസ് പുലിയന്നൂർ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ