ആശ്രമം ഗവ.എൽ പി എസ് പുലിയന്നൂർ/അക്ഷരവൃക്ഷം/നല്ല ചങ്ങാത്തം

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല ചങ്ങാത്തം

ഒരു ഗ്രാമത്തിൽ ചങ്ങാതിമാരായ ഒരു ആട്ടിൻകുട്ടിയും പട്ടിക്കുട്ടിയും ഉണ്ടായിരുന്നു. അവർ അടുത്ത കൂട്ടുകാരായിരുന്നു. അങ്ങനെയിരിക്കെ അവരുടെ വീടിന്റെ അടുത്തായി പുതിയ ഒരു വീട്ടുകാർ താമസിക്കാനായി എത്തി. അവരുടെ കൂടെ ഒരു പൂച്ചക്കുട്ടിയും ഉണ്ടായിരുന്നു. അന്നു വൈകുന്നേരം ആട്ടിൻകുട്ടി പൂച്ചക്കുട്ടിയുടെ വീട്ടിൽ പോയി. അവിടെയുണ്ടായിരുന്ന, പൂച്ചക്കുട്ടിയുടെ കളിപ്പാട്ടങ്ങൾ കണ്ട് ആട്ടിൻകുട്ടി അമ്പരന്നുപോയി.

തന്റെ കൂട്ടുകാരനായ പട്ടിക്കുട്ടിക്ക് ഇതുപോലെയുള്ള ഒരു കളിപ്പാട്ടം പോലും ഇല്ലല്ലോ എന്ന് ആട്ടിൻകുട്ടി ഓർത്തു. ഇനി മുതൽ ഇവനാണ് എന്റെ കൂട്ടുകാരൻ എന്ന് അവൻ തീരുമാനിച്ചു. അതിനുശേഷം അവൻ പട്ടിക്കുട്ടിയുടെ കൂടെ കളിക്കാൻ പോയതേയില്ല.

ഒരു ദിവസം ആട്ടിൻകുട്ടി പുല്ലു തിന്നാൻ ഇറങ്ങി. പെട്ടെന്ന് മഴ വന്നു. ആട്ടിൻകുട്ടി ഓടി പൂച്ചക്കുട്ടിയുടെ വീട്ടിൽ കയറി. നിന്റെ ദേഹം നിറയെ ചെളിയും വെള്ളവും ആണ് അതുകൊണ്ട് നീ എന്റെ വീട്ടിലേക്ക് കയേറണ്ട പൊയ്ക്കോളൂ, പൂച്ചക്കുട്ടി ആട്ടിൻകുട്ടി ഇറക്കിവിട്ടു. ആട്ടിൻകുട്ടി സങ്കടത്തോടെ നിന്നു .

അപ്പോൾ പട്ടിക്കുട്ടി അതു വഴി വന്നു. അവൻ തന്റെ പഴയ കൂട്ടുകാരനെ കണ്ടു. അവൻ ആട്ടിൻകുട്ടിയെ വിളിച്ചു. എന്നിട്ട് മഴയെത്തു നിന്നും മാറ്റിനിർത്തി. അവർ പിന്നെയും ചങ്ങാതിമാരായി.

ഗുണപാഠം -- പാമ്പും പഴയതാണ് നല്ലത്.

ഗായത്രി അഭിലാഷ്
നാല് എ ആശ്രമം ഗവ.എൽ.പി.എസ് പുലിയന്നൂർ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ