ആലക്കാട് എസ് വി എ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ വൃത്തി നമ്മുടെ ശക്തി

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തി നമ്മുടെ ശക്തി
ഒരു ദിവസം ചിക്കുവും മീനുവും സ്കൂളിൽ നിന്ന് വരികയായിരുന്നു. വഴിയിൽ കാണുന്ന ഒരോ സാധനങ്ങൾ തട്ടിത്തെറിപ്പിച്ചായിരുന്നു ചിക്കുവിൻെറ യാത്ര. അപ്പോഴാണ് വഴിയിൽ പഴയ ഒരു കളിപ്പാട്ടം കിടക്കുന്നത് ചിക്കു കണ്ടത്. “ഹായ്, ഇതു കൊള്ളാമല്ലോ!” ചിക്കു കളിപ്പാട്ടം എടുക്കുവാൻ ഒരുങ്ങിയതും മീനു ചിക്കുവിനെ തടഞ്ഞു. “ഏയ് വഴിയരികിൽ കിടക്കുന്ന സാധനങ്ങൾ എടുക്കരുതെന്നും അതിൽ കീടാണുക്കൾ കാണുമെന്നും ടീച്ചർ പറഞ്ഞത് ഒാർമ്മയില്ലേ…?”
     അപ്പോഴാണ് ടീച്ചർ പറഞ്ഞിട്ടുള്ള കാര്യം ചിക്കു ഒാർത്തത്. “മീനു ടീച്ചർ നമുക്ക് വൃത്തിയെപ്പറ്റി ഒരു പാട് കാര്യങ്ങൾ പറഞ്ഞു തന്നിട്ടില്ലേ…? ആഹാരത്തിന് മുൻപും ശേഷവും കൈയും മുഖവും കഴുകണം. സോപ്പുപയോഗിച്ച് കഴുകുുന്നതാണ് ഏറ്റവും നല്ലത്.” ചിക്കു കളിപ്പാട്ടം എടുത്തില്ല. അവർ രണ്ടുപേരും സന്തോഷത്തോടെ വീട്ടിലേക്ക്  നടന്നു.
ആർഷ മനോജ്
1 എ ആലക്കാട് എസ്.വി.എൽ.പി.സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ