ആയിത്തറ നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/രണ്ട് ചങ്ങാതിമാർ

Schoolwiki സംരംഭത്തിൽ നിന്ന്
രണ്ട് ചങ്ങാതിമാർ

ഒരിടത്ത് രണ്ട് ചങ്ങാതിമാരായ നായകൾ ഉണ്ടായിരുന്നു .ടോമിയും ,ജിമ്മിയും അവർ രണ്ടു വീടുകളിലായിരുന്നു താമസം. രാവിലെ എപ്പോഴും രണ്ടുപേരും ഒത്തുകൂടും . ഒരുദിവസം ടോമിയെ വീട്ടിൽ നിന്നും ഇറക്കിവിട്ടില്ല .ജിമ്മിക്ക് സങ്കടമായി ജിമ്മി ടോമിയുടെ വീട്ടിൽ പോയി അപ്പോൾ കണ്ടത് കൂട്ടിനുള്ളിൽ കിടക്കുന്ന ടോമിയെ .നിനക്ക് എന്തുപറ്റി കൂട്ടുകാരാ?..നീ അറിഞ്ഞില്ലേ ലോകത്ത് കൊറോണ എന്ന മഹാ രോഗം പടർന്നു പിടിച്ച കാര്യം? .അതുകൊണ്ടാണ് യജമാനൻ എന്നെ വെളിയിൽ ഇറക്കാത്തത്. ഈ രോഗം ലോകം മുഴുവൻ പടർന്നു പിടിക്കുകയാണ് .നമ്മളും രോഗം വരാതെ ശ്രദ്ധിക്കണം ആളുകൾ കൂടി നിൽക്കുന്ന സ്ഥലത്ത് പോകരുത് നമ്മളും കൂടുതൽ ശ്രദ്ധിച്ചാലെ രോഗം വരാതിരിക്കുകയുളളു . അതുകൊണ്ട് നീയും കൂട്ടിൽ നിന്ന് ഇറങ്ങാതെ അതിൽ തന്നെ ഇരിക്കണം . എല്ലാം മാറിയിട്ട് നമുക്ക് ഒരുമിച്ചു കാണാം .സങ്കടത്തോടെ ജിമ്മി യാത്രതിരിച്ചു കൂടിൽ വന്നു കിടന്നു.

ആദിഷ് കെ
3 ആയിത്തറ നോർത്ത് എൽ പി
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ