ആമ്പിലാട് സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ വൈറസ് വ്യാപനം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ് വ്യാപനം

കൊറോണ വൈറസ് വ്യാപനം സംബന്ധിച്ചുളള സമൂഹ വ്യാപനം എങ്ങനെ തടയാം എന്ന കാര്യം മലയാളി സമൂഹം അറഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. 50, 60, 70 വയസ്സിനുമേൽ പ്രായമുളളവരും, ആരോഗ്യ പ്രശ്നമുളളവരും ശ്രദ്ധിക്കണം. പ്രായമേറിയവർക്കാണ് ഈ വൈറസ് കൂടുതൽ അപകടകരം. നിർദ്ദേശങ്ങൾ പാലിക്കുക എന്നത് അനിവാര്യമാണ്. അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമേ ആളുകൾ ഒത്ത് കൂടാൻ പാടുളളൂ. പബുകൾ, ആരാധനാലയങ്ങൾ, സ്കൂളുകൾ, കളിസ്ഥലങ്ങൾ താൽകാലികമായി അടച്ചിട്ടിരിക്കുന്നു. അവശ്യസാധങ്ങൾക്കോ, ചികിത്സാ ആവശ്യങ്ങൾക്കോ മാത്രമേ വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ പാടുളളൂ. ഇത്തരം നിർദ്ദേശങ്ങൾ ഏറ്റവും പ്രധാനമാണ്. മറ്റുളളവരുമായി 1.5 മീറ്റർ അകലം പാലിക്കുക. തുമ്മൽ, ചുമ എന്നിവ കൈമുട്ടോ, ടവലോ ഉപയോഗിച്ച് മറച്ച് പിടിക്കുക. ടിഷ്യൂ സൂക്ഷിച്ച് കളയണം. സ്ഥിരമായി കൈകൾ സോപ്പും വെളളവും ഉപയോഗിച്ച് കഴുകണം. പ്രതലങ്ങളെല്ലാം ഇടയ്ക്കിടെ വൃത്തിയാക്കണം. നിങ്ങൾക്ക് എന്തെങ്കിലും തരത്തിലുളള അസുഖം ഉണ്ടെങ്കിൽ മറ്റുളളവരുമായി യാതൊരു വിധത്തിലുളള സമ്പർക്കവും പാടില്ല. വീട്ടിലാണെങ്കിൽ പോലും ആവശ്യമുളള സന്ദർഭങ്ങളിൽ വൈദ്യസഹായം തേടുക. ടെലിഫോൺ, സമൂഹമാധ്യമങ്ങൾ എന്നിവയിലൂടെ വരുന്ന നിർദ്ദേശങ്ങൾ പാലിക്കുക.

മുഹമ്മദ് യാസീൻ
5 ആമ്പിലാട് സൌത്ത് എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം