ആമ്പിലാട് സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/അതിജീവിക്കാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവിക്കാം കൊറോണയെ

2019 ഡിസംബറോടെ ചൈനയിലെ വുഹാനിൽ പ്രത്യക്ഷപ്പെട്ട കൊറോണ വൈറസ് 4 മാസം കൊണ്ട് ഇന്ത്യയിലും പ്രത്യക്ഷപ്പെട്ടു. സമ്പർക്കം ആണ് ഈ രോഗം പകരാനുളള ഏറ്റവും സാധ്യത. അതുകൊണ്ട് തന്നെ പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കുക, സാനിറ്റയിസറും സോപ്പും ഉപയോഗിച്ച് കൈ കഴുകുക, കൈകൾ കൊണ്ട് കണ്ണ്, മൂക്ക്, വായ എന്നിവ തൊടാതിരിക്കുക തുടങ്ങിയ മുൻകരുതലുകൾ സർക്കാരുകൾ പെട്ടെന്ന് തന്നെ ജനങ്ങൾക്ക് നൽകി. എന്തിരുന്നാലും വിദേശത്ത് നിന്ന് വന്നവരിലും അവരുടെ സമ്പർക്കം മൂലം ആയിരത്തിൽ പരം ആളുകൾ നമ്മുടെ രാജ്യത്ത് മരിച്ചു. കേരളം ബ്രേക്ക് ദ ചെയിൻ എന്ന പ്രചരണത്തിലൂടെയും സമ്പൂർണ്ണ ലോക്ക്ഡൌൺ പ്രവർത്തികമാക്കുന്നതിലൂടെയും നല്ല തോതിലുളള രോഗ പ്രതിരോധം നേടാനായി. പ്രായമായവരെ പോലും രോഗത്തിൽ നിന്നും രക്ഷപ്പെടുത്തുന്ന കേരളം ആരോഗ്യ രംഗത്ത് ലോക പ്രശംസ നേടി. എന്തിരുന്നാലും ഇനിയും നമ്മൾ ഏറെ കരുതൽ നേടേണ്ടതുണ്ട്. സര്ർക്കാരിൻറെ പ്രവർത്തനങ്ങൾക്ക് കരുത്തേക്കാൻ ഞങ്ങൾ കുട്ടികൾ വരെ കൈയഴിഞ്ഞ് സഹായിക്കുന്നത് മാധ്യമങ്ങളിൽ കൂടി കാണാറില്ലേ. അതിലൊക്കെ ഞങ്ങളും പങ്കാളികളാക്കേണ്ടതുണ്ട്.

തൂപ്പല്ലേ തോറ്റുപോകും
ഒരു മീറ്റർ അകലം പാലിക്കുക
മാസ്ക് ധരിക്കുക
പൊതു ഇടങ്ങളിൽ തുപ്പാതിരിക്കുക

ദിയാൽ കിഷോർ
3 ആമ്പിലാട് സൌത്ത് എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം