ആനപ്രമ്പാൽ എം ടി എൽ പി എസ്/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സയൻ‍സ് ക്ലബ്

സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറിത്തോട്ട നിർമ്മാണം നടത്തി. ലഘുപരീക്ഷണങ്ങളിലൂടെ കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുന്നു.

വിദ്യാരംഗം കലാസാഹിത്യവേദി

എല്ലാ വെള്ളിയാഴ്ച്ചകളിലും ഓരോ ക്ലാസ്സിന്റെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി നടത്തിവരുന്നു. കുട്ടികൾ തന്നെ മീറ്റിങ്ങ് നയിക്കുന്നു. വിവിധ കലാപരിപാടികൾ പാട്ട് , ക്വിസ് , സംഘഗാനം , സ്കിറ്റ് , ചിത്രരചനാമത്സരം എന്നിവ സംഘടിപ്പിക്കുന്നു.

മാത്‌സ് ക്ലബ്

ഗണിത ക്ലബിന്റെ ഭാഗമായി ഗണിത മൂല സംഘടിപ്പിക്കുകയും ഗണിത കിറ്റ് ഉപയോഗിച്ച് ഗണിതപ്രവർത്തനങ്ങൾ രസകരമായ കളിയിലൂടെ നടത്തിവരുന്നു.

സാമൂഹിക ശാസ്ത്ര ക്ലബ്

ദിനാചരണങ്ങൾ നടത്തുകയും വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. മാഗസിൻ , സ്കൂൾ പത്രം എന്നിവ പ്രസിദ്ധീകരിച്ചു. ഇതിൽ ശിശുദിനപതിപ്പും 'തിളക്കം 2021’ പത്രവും മികവോടെ പ്രസിദ്ധീകരിച്ചു. എല്ലാ തിങ്കളാഴ്ച്ചയും വ്യാഴാഴ്ച്ചയും സ്കൂൾ അസംബ്ലി മലയാളത്തിലും ഇംഗ്ലീഷിലും നടത്തിവരുന്നു.

എക്കോ ക്ലബ്

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിന് ഈ ക്ലബിന്റെ ആഭിമുഖ്യത്തിൽ മരങ്ങൾ ഔഷധസസ്യങ്ങൾ എന്നിവ വച്ചു പിടിപ്പിക്കുകയും പൂന്തോട്ടം പച്ചക്കറിത്തോട്ടം എന്നിവ നിർമ്മിക്കുകയും ചെയ്തു.