ആദിത്യവിലാസം ഗവ.എച്ച്.എസ്. തഴവ/അക്ഷരവൃക്ഷം/കോവിഡ്-19,പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്-19,പ്രതിരോധം

ലോകം മുഴുവൻ ഇപ്പോൾ ഒരു മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കുകയാണ് .ഇതുവരെ ആരും കണ്ടിട്ടില്ലാത്തത്ര ഭയാജനകമായ ഒരു അസുഖമാണ് ലോകത്താകമാനം പടർന്നുപിടിച്ചുകൊണ്ടിരിക്കുന്നതു .ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ ലക്ഷകണക്കിന് ആളുകൾക്കാണ് കോവിഡ് -19 എന്ന ഈ രോഗം പിടിപെട്ടിരിക്കുന്നത് .അതിൽ മിക്കവരും മരണത്തിനു കീഴടങ്ങുകയും ചെയ്തു .എന്തിനേറെ പറയണം ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ ഈ കൊച്ചുകേരളം പോലും കൊറോണ എന്ന ഭീകരമായ വൈറസിന്റെ പിടിയിലാണ് .കേരളം മുഴുവൻ കോവിഡ് -19 എന്ന ഈ രോഗം മൂലം നടുങ്ങിയിരിക്കുകയാണ് .എങ്കിലും നമ്മുടെ നാട് ഇതിനെ അതിജീവിക്കും എന്ന പ്രതീക്ഷയാണ് നമ്മുടെ കൊച്ചു കേരളത്തിലുള്ള നിവാസികൾക്ക്‌ .ഈ പ്രതീക്ഷ സത്യമാവുക തന്നെ ചെയ്യും എന്നു നമുക്ക് നൂറു ശതമാനം ഉറപ്പോടെ വിശ്വസിക്കാം .കാരണം അത്രത്തോളം മുൻകരുതലും സുരക്ഷാ സജ്ജീകരണങ്ങളുമാണ് നമ്മുടെ കേരളത്തിലെ ആരോഗ്യ പ്രവർത്തകരും സർക്കാരും നമ്മൾക്കായ് ഒരുക്കിയിരിക്കുന്നത് .

ചൈനയിലെ വുഹാനിൽനിന്നു പൊട്ടിപ്പുറപ്പെട്ട ഈ രോഗം നമ്മുടെ നാടിനെയും പിടിച്ചുകുലുക്കും എന്നു ആരും ചിന്തിച്ചിട്ടുണ്ടാവില്ല .ചൈനയിൽ രോഗം ബാധിച്ചവരുടെ എണ്ണം കൂടുകയും മരിക്കുകയുമൊക്കെ ചെയ്തെങ്കിലും ആരും അറിന്നില്ല ദൈവത്തിന്റെ കോവിഡ് പട്ടികയിൽ കേരളം ഉൾപ്പെടുന്ന കാര്യം.അങ്ങകലെ ആന്നടിച്ച കോവിഡ് -19 എന്ന മഹാമാരി അവിടെ തന്നെ ഒതുങ്ങിത്തീരുമെന്നു മലയാളികൾ പ്രതീക്ഷിച്ചു .ചൈനയിൽ നിന്നു വന്ന മൂന്നു മെഡിക്കൽ വിദ്യാർത്ഥികൾക്ക് രോഗം സ്ഥിതീകരിച്ചതോടെ മലയാളികളുടെ പ്രതീക്ഷകൾ തെറ്റി .എങ്കിലും മറ്റാർക്കും രോഗം സ്ഥിതീകരിക്കാത്തതു ആശ്വാസകരമായി മാറി .നീണ്ട ഇടവേളക്ക് ശേഷം കൊറോണ എന്ന ഭീകര വൈറസ് കേരളത്തിൽ വീണ്ടും പിടിപെട്ടു .ഇറ്റലിയിൽനിന്നു വന്ന കുടുംബത്തിനായിരുന്നു വൈറസ് സ്ഥിതീകരിച്ചത് .അതോടെ തുടങ്ങി കേരളത്തിന്റെ കഷ്ടകാലം .പിന്നെ റിപ്പോർട്ട് ചെയ്യുന്നതെല്ലാം കോവിഡ് പോസിറ്റീവ് കേസ്സുകളായിരുന്നു .എങ്കിലും അതിലും മലയാളികൾക്ക് ആശ്വസിക്കാൻ കഴിയുന്ന ഒരു വാർത്ത കേരളത്തിൽ മാത്രം സമൂഹവ്യാപനം ഇല്ല .അതു നമ്മുടെ സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും കഠിനമായ പ്രയത്നം കൊണ്ടു മാത്രമാണ് എന്നു നമ്മൾക്ക് പറയാൻ കഴിയും .

നമ്മൾ വിജയിക്കും .നമ്മൾ ഒരുമിച്ചു നിന്നു നമ്മുടെ ഈ കൊച്ചു കേരളത്തെ കോവിഡ് -19 എന്ന മഹാമാരിയിൽ നിന്ന് മുക്തയാക്കുമെന്നു നമ്മൾക്ക് ഉറച്ചു വിശ്വസിക്കാം .കാരണം കേരളത്തെ ഒന്നാകെ നടുക്കിയ പ്രളയവും നിപയും വന്നിട്ടുനമ്മൾ കുലുങ്ങിയില്ല .പ്രളയമെന്ന ഭീകരനെയും നിപയെന്ന കൊടും വൈറസിനെയും നമ്മൾ നമ്മുടെ നാട്ടിൽ നിന്നു തുരത്തി ഓടിച്ചിട്ടുണ്ട് .അതും ഒയ്റ്റക്കെട്ടായ് നിന്നു കൊണ്ടുതന്നെ തുരത്തി ഓടിച്ച ചരിത്രം .ചരിത്രം ഇനിയും ആവർത്തിക്കും .കൊറോണ എന്ന ഈ വൈറസിനെയും നമ്മൾ നമ്മുടെ നാട്ടിൽ നിന്നു ഒറ്റയ്‍ക്കെട്ടായ് തുരത്തി ഓടിക്കും .പ്രളയത്തെയും നിപയെയും തുരത്തി ഓടിച്ച പോലെ തന്നെ ഒറ്റകെട്ടായി . കോവിഡ് - 19 പടർന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ നമ്മൾക്കായ് ജീവൻ പണയം വച്ച് രോഗികളെ ശുശ്രുഷിക്കുന്ന ദൈവത്തിന്റെ മാലാഖാമാരായ നഴ്സൺമാരെയും കോവിഡ് രോഗികളെ ഒരുമടിയും കൂടാതെ പരിശോധിച് പരിചരിക്കുന്ന ഡോക്ടർമാരെയും രാവും പകലും ഉറക്കമുളച്ചിരുന്നു വേണ്ട നിർദ്ദേശങ്ങൾനൽകുന്ന ആരോഗ്യ പ്രവർത്തകരെയും ഈ അവസരത്തിൽ സൗജന്യമായി ആവശ്യ സാധനങ്ങൾ എത്തിച്ചു നല്കുന്ന സർക്കാരിനെയും നമ്മൾ ഓർക്കാതെ പോകരുത് .

ലോകം മുഴുവൻ കൊറോണ എന്ന ഭീകരമായ വൈറസിനോട് പോരാടുന്ന ഈ സമയം നമുക്ക് പുറത്തിറങ്ങാതെയും വീടും പരിസരവും ശുചിയായി സൂക്ഷിച്ചുകൊണ്ടും കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകിയും നമുക്ക് കൊറോണക്കതിരെ പോരാടാം .അതേസമയം ലോകമെമ്പാടും ജോലി ചെയ്യുന്ന ആരോഗ്യ പ്രവത്തകർക്കും രോഗം പിടിപ്പെട്ടിരിക്കുന്നവർക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം .ഉടൻ തന്നെ ഈ വൈറസ് ലോകത്തെങ്ങും നിന്നു വിട്ടുമാറട്ടെ .നല്ലൊരു നാളെയെ സ്വപ്നം കണ്ടു നല്ലൊരു നാളെക്കായി നമ്മൾക്ക് ഏവർക്കും പ്രാർത്ഥനയോടെ കഴിയാം .

ദിയ .എസ്
7 G ആദിത്യ വിലാസം ഗവ. എച്ച്.എസ് ,തഴവ
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം