അൽ അൻസാർ യു.പി.എസ്. മുണ്ടംപറമ്പ്/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക് ഡൗൺ

ഇപ്പോൾ കൊറോണാ വൈറസിനെ വ്യാപനം മൂലം എല്ലായിടവും അടച്ചിട്ടിരിക്കുകയാണ്. സ്കൂളുകളും ഓഫീസുകളും മറ്റും. റോഡിലേക്ക് നോക്കിയാൽ വിരലിലെണ്ണാവുന്ന വാഹനങ്ങൾ. ചിലർ ഈ സമയത്ത് ഭയങ്കര സന്തോഷത്തിലാണ്. ഇടയ്ക്കിടയ്ക്ക് ചെറിയ സമയങ്ങളിൽ മാത്രം ഒഴിവ് കിട്ടുന്നവർ ഇപ്പോൾ സ്വന്തം കുടുംബത്തോടൊപ്പം ഉണ്ണാനും ഉറങ്ങാനും കഴിഞ്ഞതിൽ വളരെ സന്തോഷത്തിലാണ്. മറ്റു ചിലവുകൾ മറ്റു ചിലർ വളരെ ദുഃഖത്തിലാണ്. എത്ര കാലുപിടിച്ചു പറഞ്ഞിട്ടും കേൾക്കാത്ത ഒരുകൂട്ടം യുവാക്കൾ നമ്മുടെ നാട്ടിലുണ്ട്. അവർക്കെതിരെ പോലീസ് ലാത്തിചാർജ്ജ് നടത്തി. എവിടെ അവരുണ്ടോ അടങ്ങുന്നു. പിന്നെ പോലീസ് ലെവൽ. കൈകൂപ്പി പോലീസ് പറഞ്ഞു കരഞ്ഞുകൊണ്ടു പറഞ്ഞു ദയവു ചെയ്തു വീട്ടിൽ ഇരിക്കുക എന്ന്. അപ്പോൾ കുറച്ചുപേർ മാത്രം അടങ്ങി. പിന്നെ അവർ ഡ്രോൺ ഇറക്കി. ഇപ്പോൾ പലരും കുടുങ്ങി, ഇപ്പോഴത്തെ കല്യാണത്തിന് കാര്യം പറയേണ്ട. അതൊന്നുമല്ല സങ്കടം. പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും അവസ്ഥയാണ്. പ്രവാസികൾ ജോലിയില്ലാതെ റൂമിൽ കഴിയുകയാണ്. നമ്മൾക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പക്ഷേ അവർക്ക് പുറത്തിറങ്ങാൻ പോലും സാധിക്കില്ല. ജോലി ഇല്ലാതെ എങ്ങനെ കാശ ഇല്ലാതെ എങ്ങനെ നാട്ടിലേക്ക് അയക്കും. എങ്ങനെ? അവരുടെ കുടുംബം ജീവിക്കും. ആരായാലും അയാൾക്ക് സ്വന്തം നാട്ടിൽനിന്നും മരിക്കാനാണ് ആഗ്രഹം. പ്രവാസികളുടെ നെഞ്ചുപൊട്ടുന്ന യാചന ഒന്നും സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നു. ഇനി അങ്ങനെയുള്ള പ്രവാസിയുടെ വീട്ടിലെ അനുഭവം: പ്രവാസിയുടെ ഭാര്യ അടുക്കളയിൽ തിരക്കിലാണ്. ഭർത്താവ് ഫോൺ. വിളിക്കുന്നുണ്ട് മൂത്തമകൻ പോയി ഫോൺ എടുത്തു എടുത്തപ്പോൾ തന്നെ തുടങ്ങിയ അവന്റെ പരിഭവം. ഉപ്പാ ഈ വീട്ടിൽ എന്നും ഒരു അച്ചാറും പപ്പടവും ചോറു മാത്രം എന്തൊരു കഷ്ടമാണ്"ഉപ്പാ ഈ വീട്ടിൽ എന്നും ഒരു അച്ചാറും പപ്പടവും ചോറു മാത്രം എന്തൊരു കഷ്ടമാണ്" അവിടെ നിൽക്ക് ഈ കൊറൊക്കെ പോയി ഉപ്പാക്ക് ജോലി കിട്ടട്ടെ എന്നിട്ട് കാശ് നാട്ടിലേക്ക് അയക്കാം. എനിക്ക് കേൾക്കണ്ട ഉപ്പാന്റെ കിന്നാരം ഞാനു ഉമ്മാക്ക് കൊടുക്കാൻ. എനിക്കും പറയാനുണ്ട് അവന്റെ അനിയത്തി ഫോൺ കൊത്തിപ്പറിച്ചു. അവളുടെ പരിഭവം കെട്ടിനിൽക്കുക അല്ലാതെ വേറൊരു മാർഗ്ഗം ഇല്ലായിരുന്നു. ഉമ്മാന്റെ കയ്യിൽ ഫോൺ കൊടുക്കുക, ഉമ്മ വളരെ സങ്കടത്തോടെ ഭർത്താവിനോട് സംസാരിച്ചു. എന്താ ഇക്കാ സുഖല്ലേ. ആ സുഖമാണ്. പിന്നെ കാശ് മുഴുവനും തീരാറായി ഇനി ഇപ്പോൾ എന്താ ചെയ്യാ മക്കളും ഉപ്പയും ഉമ്മയും പട്ടിണിയാവും എന്റെ കാര്യം നോക്കണ്ട. ശരി നമുക്ക് എന്തെങ്കിലും വഴി കാണാം. ഞാൻ ആരോടെങ്കിലും കടം വാങ്ങിയാലോ. എന്തേലും ചെയ്യ്. ഫോൺ വെച്ചു. അവൾ പലരോടും കാശ് ചോദിച്ചു. ആര് തരാൻ എല്ലാവരും ഇപ്പോൾ സ്വന്തം കാര്യം മാത്രമാണ് നോക്കുന്നത്. പ്രവാസിയും പ്രവാസിയുടെ കുടുംബവും എല്ലാം സഹിച്ചു നിൽക്കുക അല്ലാതെ വഴിയില്ലല്ലോ. ദയവുചെയ്ത് പ്രവാസികളെ നാട്ടിൽ എത്തിക്കാൻ സർക്കാർ തുനിയണം. കാരണം കുറച്ചു കാലമെങ്കിലും നാട്ടിൽ കുടുംബാംഗങ്ങളോടൊപ്പം സന്തോഷത്തോടെ ജീവിക്കട്ടെ.... ഒരു പ്രവാസിയുടെ വേദന എനിക്ക് അറിയുന്നത് എന്റെ ഉപ്പ യിലൂടെയാണ്......................




ഫാത്തിമ ഫഹ് മിദ പി
6 B അൽ അൻസാർ യു.പി.സ്കൂൾ മുണ്ടംപറമ്പ്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ