അൽ-ഉദ്മാൻ ഇ.എം.എച്ച്.എസ്.എസ്. കഴക്കൂട്ടം/അക്ഷരവൃക്ഷം/കിട്ടുവും മിട്ടുവും

Schoolwiki സംരംഭത്തിൽ നിന്ന്
കിട്ടുവും മിട്ടുവും

മഹാ വികൃതികൾ ആയിരുന്നു കിട്ടുവും മിട്ടുവും. അച്ഛനും അമ്മയും പറയുന്നത് ഒന്നും അനുസരിക്കില്ല. ഒരു ദിവസം രണ്ടുപേരും സ്കൂൾവിട്ട് അമ്മയെ വിളിച്ചു കൊണ്ട് ഓടി വന്നു. വിശന്നിട്ടു വയ്യ അമ്മേ. അമ്മ പറഞ്ഞു രണ്ടുപേരും ചെന്ന് കയ്യും കാലും മുഖവും കഴുകിയിട്ട് വാ. അമ്മ പറഞ്ഞത് അനുസരിക്കാതെ രണ്ടുപേരും ഭക്ഷണം കഴിച്ചു. രണ്ടുപേരെയും അമ്മ ഒരുപാട് വഴക്ക് പറഞ്ഞു. രാത്രിയായപ്പോൾ കിട്ടു ഛ ർദ്ദിക്കാൻ തുടങ്ങി. ഇത് കണ്ട് മിട്ടു ഉറക്കെ ചിരിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ മിട്ടു വും ഛർദ്ദിക്കാൻ തുടങ്ങി. അമ്മയ്ക്ക് ആകെ സങ്കടമായി അച്ഛൻ രണ്ടുപേരുടേയും അടുത്ത് വന്നിരുന്നു. മക്കളെ ഭക്ഷണത്തിന് മുൻപും പിൻപും കൈകാലുകൾ നന്നായി വൃത്തിയാക്കണം. ഇല്ലെങ്കിൽ രോഗാണുക്കൾ നമ്മുടെ ശരീരത്തിൽ പ്രവേശിക്കും. നിങ്ങളുടെ ഛർദ്ദിക്കുവാൻ കാരണവും അതാണ്. ഇനി ഇത് ആവർത്തിക്കരുത്. അച്ഛൻ സ്നേഹത്തോടുകൂടി രണ്ടുപേരെയും തലോടി. രണ്ടുപേരും നാണംകൊണ്ട് തലതാഴ്ത്തി.

സായന്ത് സുനിൽ
4 A അൽ-ഉദ്മാൻ_ഇ.എം.എച്ച്.എസ്.എസ്._കഴക്കൂട്ടം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ