അസംപ്ഷൻ യു പി എസ് ബത്തേരി/History
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
" അറിവ് ലഭിച്ചിട്ടില്ലാത്തവർ എന്റെ അടുക്കൽ വരട്ടെ. അവർ എന്റെ വിദ്യാലയത്തിൽ വസിക്കട്ടെ." (പ്രഭാഷകൻ. 51, 23). സുൽത്താൻ ബത്തേരിയിലെയും, സമീപ പ്രദേശങ്ങളിലെയും അറിവിന്റെ ദാഹശമനത്തിനായി കൊതിച്ചിരുന്ന സാധാരണക്കാരായ കുടിയേറ്റ മക്കളുടെ സ്വപ്ന സാക്ഷാത്ക്കാരമായിരുന്നു 1951 ൽ ക്രാന്തദർശിയായ ബഹു. സർഗ്ഗീസച്ചനാൽ അടിത്തറയിട്ട അസംപ്ഷൻ എ.യു.പി സ്കൂൾ. അസംപ്ഷന്റെ കളിമുറ്റത്തുനിന്ന് വില്ലേജ് ഓഫീസിന്റെ അകത്തളം മുതൽ ഐക്യരാഷ്ട്രസഭാ ആസ്ഥാനം വരെ എത്തിനിൽക്കുന്ന പ്രതിഭകൾ, ഈ വിദ്യാലയത്തിന്റെ മികവിന്റെ അടയാളമാണ്. പഠനത്തിലും, പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് തെളിയിച്ച്, ബാലമനസ്സുകളിലെ ചക്രവാളങ്ങളെ വികസിതമാക്കി, അസംപ്ഷൻ എ.യു.പി സ്കൂൾ ഒരു വെള്ളിനക്ഷത്രമായി ഈ നാട്ടിൽ പ്രശോഭിക്കുന്നു. ഇന്ന് മാനന്തവാടി രൂപത കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസി (CEADoM) യുടെ കീഴിൽ പ്രവർത്തനം തുടരുന്ന ഈ വിദ്യാലയം ഒരു ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമാണ്.