അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/സമയത്തിന്റെ ഉചിതമായ ഉപയോഗം

Schoolwiki സംരംഭത്തിൽ നിന്ന്

അക്ഷരവൃക്ഷം - ലേഖനം

സമയത്തിന്റെ ഉചിതമായ ഉപയോഗം

സമയത്തിൻറെ പ്രാധാന്യം മനസ്സിലാക്കി നാം പ്രവർത്തിക്കേണ്ടതാണ്. സമയത്തിന്റെ ശരിയായ പ്രയോജനത്തിന് പിന്നിൽ അച്ചടക്കം ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. ഇന്ന് നമുക്ക് ചുറ്റും കണ്ണോടിച്ചാൽ നമ്മുടെ മണിക്കൂറുകൾ നിമിഷങ്ങൾ ആക്കി മാറ്റാൻ പറ്റുന്ന ധാരാളം വിനോദങ്ങൾ ചുറ്റിലും കാണാം, എന്നിട്ടും എത്രനേരം വേണമെങ്കിലും ടിവിക്കൊ കമ്പ്യൂട്ടറിനോ മുന്നിൽ ചിലവിടാൻ നമുക്ക് യാതൊരു മടിയുമില്ല. ഇത് തീർത്തും ഗൗരവമുള്ള വസ്തുതയാണ്. നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ, പലപ്പോഴും താല്പര്യമില്ലെങ്കിലും ഏറെ സമയം നാം ടിവി കാണാനും കമ്പ്യൂട്ടറിൽ കളിക്കാനും ചെലവഴിക്കുന്നു അതിൽനിന്ന് മാറി അടുത്ത് പ്രവർത്തിയിൽ മുഴുകാൻ ഉള്ള മടി കൊണ്ട് ജീവിതത്തിലെ പ്രധാനപ്പെട്ട സമയങ്ങൾ നാം നഷ്ടപ്പെടുത്തുന്നു. ഈ പ്രവർത്തനം നമ്മുടെ വിജയത്തിന് വിഘാതമായി നിൽക്കുന്ന ഒന്നാണ് എന്ന് നാം തിരിച്ചറിയണം. പലപ്പോഴും ഒന്നിനും സമയം തികയുന്നില്ല എന്നതാണ് നാം പരാതിപ്പെടാറുള്ളത്. എന്നാൽ കൃത്യമായി ഒരുദിവസത്തെ നിരീക്ഷിച്ചാൽ ആ ദിവസം ക്രമമായി പ്ലാൻ ചെയ്യുകയും നടപ്പിലാക്കുകയും വഴി ധാരാളം സമയം നമുക്ക് ലഭിക്കും എന്ന് കാണാം. അത് മറ്റുള്ളവരെക്കാൾ ഏറെ സ്വയം തയ്യാറാക്കിയലേ മനസ്സിലാവുകയുള്ളൂ. ആവശ്യമില്ലാതെ സമയം ചെലവാക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് കണ്ടെത്തി സ്വയം അതിൽ നിന്ന് പിന്മാറുക.

റിത രവി പി
6 A അസംപ്ഷൻ എ യു പി എസ് ബത്തേരി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം