അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/ലോക്ഡൗൺ എന്റെ ജീവിതത്തിൽ
അക്ഷരവൃക്ഷം - ലേഖനം
ലോക്ക് ഡൗൺ എന്റെ ജീവിതത്തിൽ
എന്റെ ജീവിതത്തിൽ ഏറ്റവും നിരാശ നിറഞ്ഞ ദിവസങ്ങളായിരുന്നു ലോക് ഡൗൺ എന്ന കാലഘട്ടം. കൂട്ടുകാരെയും, കുടുംബത്തെയും, അയൽവാസികളെ പോലും ഒരുനോക്ക് കാണാൻ പറ്റാത്ത അവസ്ഥ. ചില സമയം ടിവി കണ്ടും, മൊബൈൽ നോക്കിയും കളയും. പലവിധം വിനോദങ്ങളിൽ ഏർപ്പെട്ടു, പേപ്പർ കൊണ്ട് പൂവും മറ്റ് പല സാധനങ്ങളും ഉണ്ടാകും. ചെറിയ പുസ്തകങ്ങൾ വായിക്കും. രോഗികൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ കൂടുതൽ സമയം കണ്ടെത്തും. ലോകം മുഴുവൻ നിശ്ചലമായപ്പോൾ, മൊബൈൽ ഫോണിലൂടെ മറ്റുള്ളവരോട് കൂടുതൽ അടുക്കാൻ എനിക്ക് കഴിഞ്ഞു. വാങ്ങുന്നതിനേക്കാൾ എത്രയോ മഹത്തരമാണ് കൊടുക്കുന്നത് എന്ന വരി ഈ കാലത്തിന് യോജിച്ചതാണ് എന്ന് മനസ്സിലാക്കാൻ എനിക്ക് സാധിച്ചു. അമ്മയെ അടുക്കളയിൽ സഹായിച്ചു, പലതരം ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കി, ഈ ലോക ഡൗൺ ഞാൻ ചിലവഴിച്ചു. ഈ കാലം ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത സുഖമുള്ള ഓർമ്മകളും, ഓർക്കാൻ ഇഷ്ടമില്ലാത്ത പല ഓർമ്മകളും എനിക്ക് സമ്മാനിച്ചു.
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം