അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്


രോഗപ്രതിരോധം

രോഗാണുക്കളിൽ നിന്ന് നമ്മെ സംരക്ഷിച്ച് നമ്മുടെ ശരീരത്തെ ആരോഗ്യത്തോടെ കാത്തു സൂക്ഷിക്കുന്നതിനെയാണ് രോഗ പ്രതിരോധം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഇതിനു വേണ്ടി ശരീരത്തിലെ കോശങ്ങളും അവയവങ്ങളും ഒരു പോലെ പ്രവർത്തിക്കുന്നു. ലൂക്കോസൈറ്റ്സ് എന്ന വൈറ്റ് ബ്ലഡ് സെൽസ് ആണ് നമുക്ക് പ്രതിരോധശേഷി നൽകുന്നത്. വൈറ്റ് ബ്ലഡ് സെൽസിന്റെ അഭാവം മൂലമാണ് നമ്മൾ രോഗബാധിതരായിത്തീരുന്നത്. നമ്മുടെ ശരീരത്തിന്റെ കാവൽ ഭടന്മാരാണ് വൈറ്റ് ബ്ലഡ് സെൽസ്. നമ്മുടെ ശരീരത്തിലെ ആന്റിബോഡീകൾ ബാക്ടീരിയ, ഫംഗസ്, വൈറസ് തുടങ്ങി ആന്റിജെനുകൾക്കെതിരെ പ്രതിരോധം തീർത്ത് ശരീരത്തെ സംരക്ഷിക്കുന്നു. അവയ്ക്ക് കൂടുതൽ കരുത്തു നൽകുന്നതിന് പച്ചക്കറികളും ഫലങ്ങളും നമ്മൾ ശീലമാക്കേണ്ടതായുണ്ട്. അതോടൊപ്പം ചുരുങ്ങിയത് 8 മണിക്കൂറെങ്കിലും ഉറങ്ങാനും അതോടൊപ്പം ഒരൽപ്പ സമയം വ്യായാമം ചെയ്യാനും ശ്രദ്ധിക്കണം. മൂന്നു തരത്തിലാണ് നമുക്ക് പ്രതിരോധശേഷി കൈവരിക്കാനാവുന്നത്. ഒന്നാമതായുള്ള പ്രതിരോധ ശേഷി നമുക്ക് ജനന സമയത്തു തന്നെ ലഭിക്കുന്നതാണ്. ഉദാഹരണത്തിന് നമ്മുടെ ത്വക്ക് രോഗാണുക്കളെ നമ്മുടെ ഉള്ളിലേക്ക് പ്രവേശിപ്പിക്കാതെ സംരക്ഷിക്കുന്നു .രണ്ടാമതായുള്ള പ്രതിരോധ ശേഷി വാക്സിനുകളിൽ നിന്നും ലഭിക്കുന്നു. ചെറുപ്പത്തിൽ എടുക്കുന്ന വാക്സിൻ നമ്മുടെ മരണം വരെ അസുഖങ്ങളിൽ നിന്ന് നമ്മളെ സംരക്ഷിക്കും. മൂന്നാമതായി അമ്മയുടെ മുലപ്പാലിൽ നിന്ന് ലഭിക്കുന്ന പ്രതിരോധശേഷിയാണ്, ഇത് ചുരുങ്ങിയകാലത്തേക്കുള്ള പ്രതിരോധശേഷിയാണ്. പ്രായമേറിയവരിലും കൊച്ചു കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറവായിരിക്കും. ഇപ്പോൾ ലോകം ഭയത്തോടെ നേരിട്ടു കൊണ്ടിരിക്കുന്ന കോവിഡ് 19 പ്രായമായവരിലും കുട്ടികളിലും കൂടുതൽ റിസ്ക് ഉണ്ടാക്കുന്നുണ്ട്. പ്രായമായവരിൽ കണ്ടു വരുന്ന പ്രഷർ, ഷുഗർ, കൊളസ്ട്രോൾ എന്നിവകാരണം പല ഗുണപ്രദമായ ഭക്ഷണവസ്തുക്കളും അവർക്ക് കഴിക്കാൻ പറ്റാതെ പോവുകയും അതുമൂലം അവരുടെ പ്രതിരോധശേഷി കുറയുകയും അവർ രോഗത്തിനു വളരെ വേഗം കീഴടങ്ങേണ്ടിവരികയും ചെയ്യുന്നു. പോഷകപ്രദമായ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെയും ഉത്തമമായ വ്യായാമത്തിലൂടെയും നമുടെ രോഗപ്രതിരോധശേഷി നിലനിർത്തി ആരോഗ്യകരമായ ഒരു ജീവിതം നയിക്കാനാകും.

നിരഞ്ജന ആർ
6 A അസംപ്ഷൻ എ യു പി എസ് സ്കൂൾ ബത്തേരി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം