അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/പ്രകൃതി അമ്മയാണ്

Schoolwiki സംരംഭത്തിൽ നിന്ന്

അക്ഷരവൃക്ഷം - ലേഖനം

പ്രകൃതി അമ്മയാണ്

പ്രകൃതി അമ്മയാണ്. അമ്മയെ മാനഭംഗപ്പെടുത്തരുത്. പ്രകൃതിയ്ക്ക് ദോഷകരമായ രീതിയിൽ നാം ഒരു പ്രവർത്തിയും ചെയ്യരുത്. പ്രകൃതിയിലെ മരങ്ങൾ തണലാണ്. മരങ്ങൾ മുറിച്ചാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ അനവധിയാണ്. മരങ്ങൾ ഉണ്ടെങ്കിലെ മഴ ഉണ്ടാകൂ. മഴ ഉണ്ടെങ്കിലെ ജലം ഉണ്ടാകൂ. അതുകൊണ്ടാണ് മരങ്ങൾ മുറിക്കരുതെന്ന് പറയുന്നത്. മരങ്ങൾ മുറിക്കുന്നത് ലോകനാശത്തിന് കാരണമാകും. 1972 മുതലാണ് ലോകപരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങുന്നത്. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് നമുക്ക് ഒരു ബോധമുണ്ടാകണം. വലിയ ഫാക്ടറികളിൽ നിന്നം വാഹനങ്ങളിൽ നിന്നും അമിതമായി പുറന്തള്ളുന്ന പുക,വായു എന്നിവ മലിനീകരണത്തിന് കാരണമാകും. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും, ശുദ്ധജലവും, ജൈവവൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്രവും ഉണ്ട്. പ്രകൃതിയിലെ പുഴകൾ, തോടുകൾ, കുന്നുകൾ, വനങ്ങൾ എന്നിവ നശിപ്പിക്കുകയാണ് മനുഷ്യൻ ചെയ്യുന്നത്. ജൂൺ 5 ലോകപരിസ്ഥിതി ദിനവും ഏപ്രിൽ 22 ലോകഭൗമ ദിനവും ആണ്. ഈ ദിനങ്ങൾ പ്രകൃതിയ്ക്ക് വേണ്ടിയാണ്, നമ്മുടെ നന്മയ്ക്കുവേണ്ടിയും. ഓരോ വർഷവും 3 ദശലക്ഷം ക്യുബിക് മീറ്റർ മരം മനുഷ്യർ ഉപയോഗിക്കുന്നതായാണ് കണക്ക്. ഓരോ സെക്കന്റിലും ഏകദേശം ഒരു ഫുട്ബോൾ മൈതാനത്തിന്റെ അത്രയും വലിപ്പത്തിൽ മനുഷ്യൻ മരങ്ങൾ വെട്ടി നശിപ്പിക്കുന്നു. ഈ സ്ഥിതി തുടർന്നാൽ 2021 ആകുമ്പോഴേയ്ക്കും ഇപ്പോഴുള്ള വനഭൂമിയുടെ പകുതി മാത്രമേ ഭൂമിയിൽ അവശേഷിക്കൂ എന്ന് പഠനങ്ങൾ തെളിയിക്കുന്നു. മനുഷ്യന്റെ അമിതമായ വിഭവചൂഷണം മൂലം വംശനാശം സംഭവിച്ച ജീവിയാണ് ഡോഡോ. ഇന്ത്യൻ മഹാസമുദ്രത്തിൽ മൗറീഷ്യസ് ദ്വീപിൽ കണ്ടുവന്നിരുന്ന ഈ പക്ഷികളെ മാംസത്തിനു വേണ്ടി കൊന്നൊടുക്കിയപ്പോൾ ഭൂമുഖത്തുനിന്ന് അവ അപ്രത്യക്ഷ്യമായി. ഇന്ത്യയിൽ ഉണ്ടായിരുന്ന അറോച്ച് എന്ന കന്നുകാലി വർഗം, ഏഷ്യൻ ചീറ്റപ്പുലി എന്നിവയും അന്യംനിന്ന് പോയവയാണ്. പരിസ്ഥിതിസംരക്ഷണം ഇന്ത്യൻ പൗരന്റെ കർത്തവ്യമാണെന്ന് ഇന്ത്യൻ ഭരണഘടന തെളിയിക്കുന്നു. 1972 ജൂണിൽ സ്റ്റോക്ക് ഹോമിൽ നടന്ന മാനവ പരിസ്ഥിതിയെക്കുറിച്ചുള്ള ഐക്യരാഷ്ട്രസംഘടനയുടെ സമ്മേളനത്തിൽ ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി നടത്തിയ പ്രസംഗം ഐക്യരാഷ്ട്രസഭയെ ജൂൺ 5ലോകപരിസ്ഥിതി ദിനമായി ആചരിക്കാനുള്ള തീരുമാനത്തിലെത്തിച്ചു."നമുക്ക് എല്ലാവരുടെയും ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള വിഭവങ്ങളുണ്ട്. എന്നാൽ ഒരാളുടെ പോലും അത്യാഗ്രഹത്തെ നിറവേറ്റാനുള്ളതില്ലതാനും.”

"വിഭവവിനിയോഗം വിവേകപൂർവ്വമാകണം"

അഭിനവ് റോയ്
6 E അസംപ്ഷൻ എ യു പി എസ് സ്കൂൾ ബത്തേരി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം