അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്

അക്ഷരവൃക്ഷം - ലേഖനം

പരിസ്ഥിതി സംരക്ഷണം

പരിസ്ഥിതി സംരക്ഷണം

            രാഷ്ട്രീയ പ്രബുദ്ധതയും സാമൂഹിക പ്രബുദ്ധരും തമ്മിൽ മുറവിളി കൂട്ടുന്ന ഒരു  വിഷയമാണ് പരിസ്ഥിതി സംരക്ഷണം. ഈ ബഹളം കാരണം പരിസ്ഥിതി സംരക്ഷണം ഒരു ഫാഷൻ ചർച്ചയായി മാറിയ കാലഘട്ടമാണ് ഇത്.
         ഭാരതീയ ചിന്തകൾ പ്രപഞ്ചത്തെ ഒരു സമീകൃത ഘടനയുമായി  കണ്ടു . ഭഗവത്ഗീതയിൽ ഇത് പ്രതിപാദിച്ചിട്ടുണ്ട്. ദേവന്മാരും മനുഷ്യരും ഒത്തൊരുമയോടെ വർത്തിക്കുമ്പോൾ ആണ് ശ്രേയസ് ഉണ്ടാകുന്നത്.ഈ പാരമ്പര്യമാണ് പരിസ്ഥിതി സംരക്ഷണത്തിന്റെ ആണിക്കല്ല് അഥവാ പരിസ്ഥിതി ബോധത്തിന്റെ മൂലക്കല്ല്. പരിസ്ഥിതിയിൽ വരുന്ന ക്രമീകരണം അല്ലാത്ത മാറ്റം ജീവിതത്തെ ദുരിതം ആക്കി മാറ്റുന്നു .ഭൂമിയുടെ നിലനിൽപ്പിനു തന്നെ ഭീഷണിയായി മാറുന്നു. ഭൂമി സൗരയൂഥത്തിലെ ഒരു അംഗമാണ് . സഹോദര ഗ്രഹങ്ങളിൽ  ജൈവഘടന നിലനിൽക്കുന്ന ഗ്രഹം ഭൂമി മാത്രമാണ് എന്നാണ് പറയപ്പെടുന്നത്. മനുഷ്യനു ചുറ്റും കാണുന്ന പ്രകൃതിദത്തമായ അവസ്ഥയെയാണ് പരിസ്ഥിതി എന്ന് പറയുന്നത്.എല്ലാ വിധത്തിലുള്ള സസ്യങ്ങളും ജന്തുക്കളും അടങ്ങിയതാണ് പരിസ്ഥിതി. ഇതൊരു ജൈവഘടനയാണ് . പരസ്പര ആശ്രയത്വത്തിലൂടെയാണ് ജീവി വർഗ്ഗവും സസ്യ വർഗ്ഗവും പുലരുന്നത്. ഒന്നിന് ഒറ്റപ്പെട്ട് തുടരാനാവില്ല. ഒരു സസ്യത്തിന്റെ നിലനിൽപ്പിന് മറ്റു സസ്യങ്ങളും ജീവികളും ആവശ്യമാണ്. ഇങ്ങനെയുള്ള ആശ്രയ ത്തിലൂടെ പല മാറ്റങ്ങളും ഉണ്ടാകും. ഈ മാറ്റം ഒരു പ്രതിഭാസമായി പുലരുകയും ,ഇത് നഷ്ടപ്പെടുമ്പോൾ പരിസ്ഥിതി തകരാറിലായതായി പറയുന്നു.
       മനുഷ്യൻ കേവലം ഒരു ജീവിയാണ്. വിശേഷ ബുദ്ധിയുള്ള ജീവി പരിസ്ഥിതിയെ ആശ്രയിച്ചാണ് മനുഷ്യൻ കഴിയുന്നത് .പ്രകൃതിയിലെ ചൂടും തണുപ്പും എല്ലാ കാലത്തും എല്ലാം ഏൽക്കാതെ അവർക്ക് പുലരാൻ ആവില്ല. പരിസ്ഥിതിക്കു ഹാനികരമായ മനുഷ്യൻറെ പ്രവർത്തനങ്ങൾ  വിവിധങ്ങളായ പരിസ്ഥിതി മലിനീകരണത്തിലേക്ക് ഭൂമിയെ എത്തിക്കുന്നു. മനുഷ്യൻറെ സ്വാർത്ഥതയാണ് ഇതിനെല്ലാം പിന്നിലെ കാരണം. സമഗ്രവും സമീകൃതവുമായ പ്രപഞ്ച ജീവിത ഘടന അറിഞ്ഞോ അറിയാതെയോ മനുഷ്യൻ തെറ്റിക്കുമ്പോൾ ഉണ്ടാക്കുന്ന വിപത്ത് വളരെ വലുതാണ് അതാണ് ഈ കൊറോണ കാലത്തും  നാം കാണുന്നത്.


അനാമിക കെ.ജി
6 ബി അസംപ്ഷൻ എ യു പി എസ് സ്കൂൾ ബത്തേരി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം