അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/ദാമുവും മരങ്ങളും

Schoolwiki സംരംഭത്തിൽ നിന്ന്

അക്ഷരവൃക്ഷം - കഥ

ദാമുവും മരങ്ങളും
	ഒരിടത്ത് ദാമു എന്നു പേരുള്ള ഒരു കർഷകൻ ഉണ്ടായിരുന്നു. വളെരെയധികം അധ്വാനിയായിരുന്നു അദ്ദേഹം. കൃഷിക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറായിരുന്നു. അങ്ങനെ ഒരു ദിവസം അദ്ദേഹം തന്റെ കൃഷിയിടത്തിലെ മണ്ണ് കൂടുതൽ ഫലഭൂയിഷ്ഠമാക്കാൻ തന്റെ കൃഷിയിടത്തിന്റെ മുകളിലുള്ള ഉണങ്ങിയ പ്രദേശത്തിന് തീയിട്ടു. അദ്ദേഹം കരുതിയത് മഴ പെയ്യുമ്പേൾ ചാരം ഒലിച്ച് കൃഷിയിടത്തിലേയ്ക്ക് എത്തുമെന്നായിരുന്നു. പക്ഷെ പ്രതീക്ഷ മുഴുവൻ തെറ്റി. തീ കൂടുതൽ ഭാഗത്തേയ്ക്ക് വ്യാപിച്ചു. തീയണയ്ക്കാൻ ശ്രമിച്ചിട്ടും സാധിച്ചില്ല. ദാമു  ഭയന്ന് വീടിന്റെ അകത്തേയ്ക്ക് കയറി. രണ്ടു ദിവസം തീയണയാതെ കത്തിക്കൊണ്ടിരുന്നു. ദാമു  ആകെ പരിഭ്രമിച്ചിരിക്കുകയായിരുന്നു. അങ്ങനെ മൂന്നാമത്തെ ദിവസം നല്ലൊരു മഴ പെയ്തു. തീ മുഴുവൻ അണഞ്ഞു. ദാമു വീടിന്റെ പുറത്തിറങ്ങി നോക്കിയപ്പോൾ  ഒരു മലയിലെ  മുഴുവൻ മരങ്ങളും ചെടികളും വെന്ത് കരിഞ്ഞിരിക്കുന്നു. എത്രയെത്ര മരങ്ങൾ....പച്ചപ്പിന്റെ ഒരംശം പോലും ഇല്ല. മരപ്പൊത്തുകളിൽ ഉണ്ടായിരുന്ന കുഞ്ഞു കുരുവികൾ മുതൽ വലിയ കൂട് കൂട്ടിയ പരുന്തുകൾ വരെ ചത്ത് കിടക്കുന്നു. കുറെ മൃഗങ്ങളും വെന്ത് കരിഞ്ഞ് കിടക്കുന്നു. ദാമുവിന്റെ കണ്ണ് പശ്ചാത്താപം കൊണ്ട് നിറഞ്ഞൊഴുകി. താൻ കാരണം പ്രകൃതിക്ക്  ഇത്രയും നഷ്ടം ഉണ്ടായതിൽ ദാമുവിന് ദുഃഖം താങ്ങാൻ കഴിഞ്ഞില്ല. അന്നുമുൽ ദാമു എല്ലാ ദിവസവും മരത്തൈകൾ നടാൻ തുടങ്ങി. കുറെക്കാലം ഇതു തുടർന്നു. ധാരാളം മരത്തൈകൾ നട്ടുപിടിപ്പിച്ച് തീ പിടിച്ച ഭാഗങ്ങൾ വലിയ മരങ്ങൾകൊണ്ട് നിറഞ്ഞു. പതിയെ  പതിയെ മൃഗങ്ങളും പക്ഷികളും തിരിച്ചു വന്നു. പക്ഷെ അപ്പോഴേയ്ക്കും ദാമു ഒരു വയസ്സനായി മാറിയിരുന്നു. താൻ ചെയ്ത തെറ്റിന്റെ പ്രായശ്ചിത്തം ഇത്രയും പോരാ എന്നാണ് ദാമു കരുതിയിരുന്നത്. ഈ കഠിന പ്രയത്നം കണ്ട് നാട്ടുകാർ ദാമുവിനെ ആദരിച്ചു. എന്നിട്ടും ദാമു മരങ്ങൾ നിർത്താതെ നട്ടുകൊണ്ടേയിരുന്നു. അവസാനം ദാമു മരിച്ചു. അപ്പോഴേയ്ക്കും നശിപ്പിച്ചതിലധികം ദാമു നിർമ്മിച്ചിരുന്നു. അങ്ങനെ ദാമു കാരണം ധാരാളം തലമുറ ശുദ്ധവായു ശ്വസിച്ചു. മൃഗങ്ങളും പക്ഷികളും ആ മരങ്ങൾക്കിടയിൽ സന്തോഷത്തോടെ ജീവിച്ചു. ഈ കഥയിൽ നിന്നും നമുക്ക് മനസ്സിലാക്കാം നമ്മൾ ഓരോരുത്തരും പ്രകൃതിയുമായി കടപ്പെട്ടിരിക്കുന്നവരാണ്.
കിഷൻ എസ്.എസ്
7 A അസംപ്ഷൻ എ.യു.പി സ്കൂൾ ബത്തേരി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ